ബീസ്റ്റിനെ വിലക്കി ഖത്തറും! വിലക്കിനുള്ള കാരണം ഇത്!

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നാകെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബീസ്റ്റ്. വിജയ് നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെ തന്നെയാണ് ആരാധകരും കാത്തിരിക്കുന്നത്. എന്നാൽ ആരാധകർക്ക് അത്ര സുഖകരമായ വാർത്തയല്ല ഇപ്പോൾ പുറത്ത് വരുന്നത്. ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍ സര്‍ക്കാര്‍. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിലക്ക്. സിനിമയിലെ ഇസ്‌ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമര്‍ശങ്ങളുമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മുൻപ് മറ്റൊരു രാജ്യവും ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിത്തത്തിയിരുന്നു. കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുവൈറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയത്.

മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്.ഐ.ആര്‍ തുടങ്ങിയ ചിത്രങ്ങളും കുവൈറ്റില്‍ നിരോധിച്ചിരുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിച്ചേക്കും. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 13 നാണ് ബീസ്റ്റിന്റെ റിലീസ്. ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്ലറില്‍ കാണിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്‌ലർ നല്‍കുന്നത്.

Related posts