മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗെയിം ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഷോയ്ക്ക് ആരാധകർ ഏറെയാണ്. ബി ബി വീട്ടിനുള്ളിലെ ഓരോ ദിവസത്തെ കാഴ്ചയും മലയാളികൾ ആവേശത്തോടെ തന്നെയാണ് കാണുന്നത്. ഓരോ ആഴ്ചയും മത്സരാർഥികളിൽ ചിലർ പുറത്ത് പോകാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ നിന്ന് സജ്‌ന ഫിറോസ് ദമ്പതിമാരെ ഷോയില്‍ നിന്ന് പുറത്താക്കിയിരിക്കുവാണ്. അസാധാരണ നടപടിയായിട്ടാണ് ചൊവ്വാഴ്ച്ച ഷോയില്‍ മോഹന്‍ലാല്‍ നേരിട്ട് എത്തി സജ്‌ന ഫിറോസ് ദമ്പതിമാരെ പുറത്താക്കിയത്.
ഷോയില്‍ നിരന്തരമായി സ്ത്രീകള്‍ അടക്കമുള്ള മത്സരാര്‍ത്ഥികളെ അധിക്ഷേപിക്കുകയും ബിഗ് ബോസ് നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിനും കൊണ്ടാണ് ഇരുവരെയും ഷോയില്‍ നിന്ന് പുറത്താക്കിയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്നവരാണ് സജ്‌ന ഫിറോസ് ദമ്പതികൾ. ശക്തരായ മത്സരാർത്ഥികളായാണ് ഇവരെ പ്രേക്ഷകർ വിലയിരുത്തിയിരുന്നത്.