മികച്ച പ്രതികരണങ്ങള്‍ നേടി മുന്നോട്ട്പോയിക്കൊണ്ടിരിക്കുന്ന ഒരു ടെലിവിഷൻ പരിപാടിയാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന്. ഫിറോസിനെയും ഭാര്യ സജ്‌നയെയുമാണ് ബിഗ്‌ബോസ് ഹൗസിലെ ഏറ്റവും വിഷയക്കാര്‍ ആയി പ്രേക്ഷകര്‍ പറയുന്നത്. ഒടുവില്‍ ഫിറോസിന് എതിരെ പൊതുവെ വഴക്കുകൂടുന്നതില്‍ നിന്നും മാറി നിന്ന സൂര്യയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സൂര്യ പ്രതികരിച്ചത് തന്നെ കുറിച്ച് ഫിറോസും സജ്‌നയും പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു. ഞാന്‍ വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് ഫേക്ക് എന്നത്. കഴിഞ്ഞ ദിവസം സജ്‌ന തന്നെ ഫേക്ക് എന്ന് പറഞ്ഞുവെന്നും സൂര്യ പറയുന്നു.
ഇതിനിടെ ഫിറോസ് ഇടയ്ക്ക് കയറി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വെയിറ്റ് ലെറ്റ് മീ സ്പീക്ക് എന്നു പറഞ്ഞ് സൂര്യ വിലക്കി. ട്യൂബ് ലൈറ്റ് ആണോ എന്ന് നിങ്ങള്‍ മനസിലാക്കാന്‍ വേണ്ടി പറയുകയാണ്. അന്നൊരു ദിവസം ഡ്രസ് ഷോള്‍ഡര്‍ ഇറക്കി ഇടാന്‍ പറഞ്ഞപ്പോള്‍ തിരിച്ചിട്ടു കൊണ്ട് ഞാന്‍ പറഞ്ഞ കാരണം മലയാളി പ്രേക്ഷകര്‍ കാണുന്നതല്ലേ. ശരിയാണ് ആളുകള്‍ കാണുന്നതാണ്. എങ്ങനെ വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം അവകാശമാണ് എന്നും സൂര്യ പറഞ്ഞു.
ഞാന്‍ പുറത്ത് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട് ഇവിടെ ധരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. അതിന്റെ കാരണം, പുറത്ത് ഞാന്‍ സിനിമയോ ഫോട്ടോഷൂട്ടോ ചെയ്യുമ്പോള്‍ എനിക്കുള്ള വസ്ത്രങ്ങള്‍ തരുന്നത് അവരാണ്. അത് കഴിയുമ്പോള്‍ അവര്‍ക്കത് തിരികെ കൊടുക്കുന്നതാണ്. ഇവിടെയുള്ളവര്‍ക്കെല്ലാം അത് അറിയാവുന്നതുമാണ്. എന്റെ കൈയ്യിലുള്ളത് മാത്രമേ എനിക്കിടാന്‍ പറ്റൂ. എന്റെ കൈയ്യിലുള്ളത് ഇതുപോലെത്തെയോ നിങ്ങള്‍ നാടന്‍ എന്നു വിളിക്കുന്നതോ ആയ വസ്ത്രങ്ങളാണ്. മറ്റൊരു കാര്യം ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം ജയിലിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നയാള്‍ ഞാനാണെന്നത്. ഇതിനിടെ സജ്‌ന ഇടയില്‍ കയറി സംസാരിച്ചു. താന്‍ മന്ദബുദ്ധിയാണെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ചില ഇന്നര്‍ മീനിങ്ങുകള്‍ പെട്ടെന്ന് കത്തില്ലെന്നാണ് പറഞ്ഞതെന്നും സൂര്യ പറഞ്ഞു. സജ്‌ന മന്ദബുദ്ധിയാണെന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ലെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ ഒന്നടങ്കം പറഞ്ഞു. ഇതിനിടെ പുറത്ത് നിങ്ങളൊക്കെ എങ്ങനെയാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് സജ്‌ന പറഞ്ഞു. അത് കേട്ടതും സൂര്യ പൊട്ടിത്തെറിച്ചു. ഫിറോസിനെ 2008ല്‍ കണ്ടതാണ്. സജ്‌നയെ കണ്ടിട്ടേയില്ല. പിന്നെ എങ്ങനെയാണ് ഞാന്‍ പുറത്ത് ഇങ്ങനെയല്ലെന്ന് സജ്‌നയ്ക്ക് പറയാന്‍ സാധിക്കുക. കുറേ നാളായി ഇത് സഹിക്കുന്നു ഇനി പറ്റില്ല എന്നും സൂര്യ പ്രതികരിച്ചു.