BY AISWARYA
മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നായികയാണ് ഭാവന. തന്റെ വിശേഷങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിത മഞ്ഞ ഗൗണില്‍ പുതിയ സെല്‍ഫികള്‍ ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുകയാണ് താരം. കൂടുതല്‍ സൂര്യവെളിച്ചം, കൂടുതല്‍ അസ്തമയങ്ങള്‍, കൂടുതല്‍ സൂര്യകാന്തിപ്പൂക്കള്‍, കൂടുതുല്‍ സന്തോഷം, കൂടുതല്‍ സെല്‍ഫികള്‍, എന്നാണ് ചിത്രങ്ങള്‍ക്ക് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇതേ വസ്ത്രത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആരാധാകരും സുഹൃത്തുക്കളും ചിത്രത്തെ പുകഴ്ത്തി കമന്റുകളുമായി എത്തിയിരുന്നു. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം.