അങ്ങനെയുള്ള കമെന്റുകൾ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത് ! ബഷീറിന്റെ സ്വന്തം സുഹാന പറയുന്നു!

ബഷീർ ബഷി മലയാളികൾക്ക് സുപരിചിതനാണ്. ബിഗ്‌ബോസ് മലയാളത്തിലെ മുൻ മത്സരാർഥികൂടിയാണ് ബഷീർ. നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള ബഷീറിന് നിരവധി ആരാധകർ ആണ് ഉള്ളത്. അടുത്തിടെയാണ് താരത്തിന്റെ ഭാര്യ മഷൂറ ​ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യമൊക്കെ ഇവരുടെ പോസ്റ്റുകൾക്ക് വലിയ വിമർശനങ്ങളായുണ്ടായതെങ്കിലും ഇപ്പോൾ ആശംസകളുമായാണ് ആരാധകർ എത്തുന്നത്. ഇപ്പോളിതാ ഇവരുടെ കുടുംബത്തിന്റെ പുത്തൻ അഭിമുഖമാണ് വൈറലാവുന്നത്. ഞാനും സുഹാനയും തമ്മിലും ഞാനും മഷൂറയും തമ്മിലും വഴക്കും അടിയുമുണ്ടാകും. പക്ഷെ അഞ്ച് വർഷത്തിന് മുകളിലായി ഇന്നേവരെ…. സുഹാനയും മഷൂറയും വഴക്ക് കൂടിയിട്ടില്ല. അതൊരു അത്ഭുതമാണ്. പടച്ചോൻ എന്നും അത് അങ്ങനെ തന്നെ നിലനിൽത്തട്ടേ. ഇവർ തമ്മിൽ അടികൂടിയാൽ ഞാൻ അന്ന് തന്നെ വല്ല കയറൊക്കെ എടുത്ത് തൂങ്ങാൻ പോകേണ്ടി വരും. തങ്ങൾ രണ്ടുപേരും രണ്ട് തലത്തിലുള്ളവരാണെന്നും പക്ഷെ ഒരിക്കലും വഴക്കുണ്ടാക്കിയിട്ടില്ലെന്നും മഷൂറയും പറഞ്ഞു.


ഞങ്ങളുടെ വൈബ് ഒരിക്കലും സെയിം അല്ല. ഞങ്ങൾ രണ്ടുപേരും രണ്ട് ടൈപ്പാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഡിസ്കസ് ചെയ്യും. ഞാൻ‌ എന്ത് പറഞ്ഞാലും സുഹാന അത് കേൾക്കും. തിരിച്ചും അങ്ങനെ തന്നെ. ഫുഡ് ടേസ്റ്റ് ഒരുപോലെയാണ്. എന്നെ ചിരിപ്പിക്കാൻ സോനു എഫേർട്ടിടും. മറ്റുള്ളവർക്ക് അറിയാത്ത സുഹാനയെ എനിക്ക് അറിയാം. തങ്ങളുടെ ഏത് വീഡിയോ വന്നാലും അതിന്റെ എല്ലാം താഴെ സുഹാന ഇത് എങ്ങനെ സഹിക്കുന്നുവെന്ന കമന്റ് വരുമെന്നാണ് സുഹാന പറയുന്നത്. സുഹാന എങ്ങനെ സഹിക്കുന്നു, എങ്ങനെ പറ്റുന്നു സുഹാനയെ സമ്മതിക്കണം എന്നെല്ലാം ആളുകൾ കമന്റ് ചെയ്യുന്നത് ഞാൻ കാണാറുണ്ട്. എനിക്ക് പുച്ഛമാണ് തോന്നാറുള്ളത്. അഞ്ച് വർഷമായി ഒരു കുഞ്ഞും പിറന്നും എന്നിട്ടും ചിലർ ഈ ചോദ്യം നിർത്തിയില്ലല്ലോയെന്നാണ് തോന്നാറുള്ളത്. മാത്രമല്ല എത്ര ദിവസം ഞങ്ങൾക്ക് ഫേക്കായി നിന്ന് വീഡിയോ ചെയ്ത് ഇടാൻ പറ്റും. അത് ഇടയ്ക്കെങ്കിലും മുഖത്ത് വരില്ലേ. മഷൂറയെ കുറ്റപ്പെടുത്തി വരുന്ന കമന്റുകളെ കുറിച്ചും ബഷീർ സംസാരിച്ചു. തുടക്കത്തിൽ കമന്റ് വായിച്ച്‌ മഷൂറ കരയുമായിരുന്നുവെന്നാണ് ബഷീർ പറയുന്നത്. ‌


മഷൂറ ഗർഭിണിയായിരുന്ന സമയത്ത് പലരും കുറിച്ച കമന്റുകൾ ഇതായിരുന്നു…… ഇവൾക്കൊന്ന് വീട്ടിൽ പോയി നിന്നൂടെ… ആ സുഹാനയേയും ബഷീറിനേയും ഒന്ന് ഒറ്റയ്ക്ക് വിട്ടൂടെ എന്നൊക്കെയാണ് കമന്റ്സ് വന്നത്. മഷൂറയ്ക്ക് പോകാൻ സമ്മതമാണ്. ഞങ്ങൾ‌ വിടാത്തതാണ് അവളെ. അവളേയും എബ്രുവിനേയുമെല്ലാം ഞങ്ങൾക്ക് മിസ് ചെയ്യും. അതുകൊണ്ടാണ് പ്രസവത്തിന് മുമ്പും ശേഷവും അവൾ അവളുടെ വീട്ടിൽ പോയി നിൽക്കാത്തത്. മൂവരുടേയും ആദ്യ അഭിമുഖം വന്നതോടെ നെഗറ്റീവ് കമന്റുകളുമായി നിരവധിപേർ എത്തി. മൂന്ന് പേരും തകർത്ത് അഭിനയിക്കുന്നുവെന്നാണ് ചിലർ കമന്റ് ചെയ്തത്. ഒരിക്കലും ഒരു പെണ്ണിനും ഇതൊന്നും സഹിക്കാനാവില്ല. സുഹാന ഒളിച്ചോടി അവന്റെ കൂടെ വന്നതാണ്. അതുകൊണ്ട് ഇനി എങ്ങോട്ടും പോകാൻ ഇല്ല. പിന്നെ അവൾ സ്വന്തമായി ഇറങ്ങിയാൽ ഇതുപോലെ ജീവിക്കാൻ പറ്റില്ല. അതിന് ഉള്ള വിദ്യാഭ്യാസമില്ല. സുഹാനയ്ക്ക് കുറേ തീറ്റി… ഗോൾഡ് അതുമതി എന്നാണ് ഒരാൾ ബഷീറിനേയും കുടുംബത്തേയും പരിഹസിച്ച്‌ കുറിച്ചത്.

Related posts