ബഷീർ ബഷി മലയാളികൾക്ക് സുപരിചിതനാണ്. ബിഗ്‌ബോസ് മലയാളത്തിലെ മുൻ മത്സരാർഥികൂടിയാണ് ബഷീർ. നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള ബഷീറിന് നിരവധി ആരാധകർ ആണ് ഉള്ളത്. അടുത്തിടെയാണ് താരത്തിന്റെ ഭാര്യ മഷൂറ ഗർഭിണിയാണെന്ന വാർത്ത ഇരുവരും പങ്കിട്ടത്. വലിയ പെരുന്നാളിനോട് അനു18099-2ബന്ധിച്ചാണ് മഷൂറ ഗർഭിണിയാണെന്നുള്ള വിവരം മഷൂറയും ബഷീറും ആരാധകരെ അറിയിച്ചത്. ആദ്യമൊക്കെ ഇവരുടെ പോസ്റ്റുകൾക്ക് വൻ വിമർശനങ്ങളായുണ്ടായതെങ്കിലും ഇപ്പോൾ ആശംസകളുമായാണ് ആരാധകർ എത്തുന്നത്.
ഇപ്പോഴിതാ മഷൂറ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാവുന്നത്. സ്‌കാനിങ് റൂമിലേക്ക് മഷൂറയ്ക്ക് മാത്രം പ്രവേശിക്കാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ആ റൂമിൽ നിന്നും തിരികെ ഇറങ്ങി വരുന്നത് പൊട്ടിക്കരഞ്ഞ് കൊണ്ടാണ്. അകത്ത് എന്താണെന്ന് അറിയാൻ പ്രതീക്ഷയോടെ കാത്ത് നിന്നവരെ ഞെട്ടിച്ച് കൊണ്ടാണ് മഷൂറ കരഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പറയാൻ ആദ്യം സാധിച്ചില്ലെങ്കിലും അത് സന്തോഷം കൊണ്ടുള്ള കരച്ചിലായിരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങിൽ കണ്ടതിന്റെയും സന്തോഷത്തിലാണ് മഷൂറ.
സ്‌കാനിങ്ങിൽ യാതൊരു കുഴപ്പവുമില്ലെന്നും കുഞ്ഞ് സുഖമായിരിക്കുകയാണെന്നും താരങ്ങൾ വ്യക്തമാക്കി. ഇരട്ടക്കുട്ടികൾ അല്ലെന്നും ഒരാൾ മാത്രമേ ഉള്ളുവെന്നും ബഷീർ ബഷി പറയുന്നു. ഗർഭകാലത്തിന്റെ ഏഴാം ആഴ്ചയിലാണ് മഷൂറയിപ്പോൾ.