ബുദ്ധിമുട്ടുകൾ വർധിച്ചതോടെ യൂട്രസ് എടുത്ത് കളയാമെന്നുള്ള തീരുമാനത്തിലായിരുന്നു! വൈറലായി മഷൂറയുടെ വാക്കുകൾ!

ബഷീർ ബഷി മലയാളികൾക്ക് സുപരിചിതനാണ്. ബിഗ്‌ബോസ് മലയാളത്തിലെ മുൻ മത്സരാർഥികൂടിയാണ് ബഷീർ. നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള ബഷീറിന് നിരവധി ആരാധകർ ആണ് ഉള്ളത്. അടുത്തിടെയാണ് താരത്തിന്റെ ഭാര്യ മഷൂറ ​ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യമൊക്കെ ഇവരുടെ പോസ്റ്റുകൾക്ക് വലിയ വിമർശനങ്ങളായുണ്ടായതെങ്കിലും ഇപ്പോൾ ആശംസകളുമായാണ് ആരാധകർ എത്തുന്നത്. താരം പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന യൂട്രസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നതാണ് ഒരു ഡോക്ടറുടെ സഹായത്തോടെ വീഡിയോയാക്കി മഷൂറ പങ്കുവെച്ചത്. തന്റെ കുടുംബത്തില്‍ പെട്ട ഒരു പെണ്‍കുട്ടി യൂട്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടതിനാലാണ് ആ വിഷയത്തില്‍ തന്നെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വീ‍ഡിയോ ചെയ്യാമെന്ന ചിന്തയിലേക്ക് മഷൂറ എത്തിയത്.

ആസ്റ്റര്‍ മെഡിസ്റ്റിയിലെ വിദഗ്ധ ഡോക്ടറുടെ സാന്നിധ്യവും ഉണ്ടായിരുന്നു. മകൻ എബ്രാനെ ചെക്കപ്പിന് കൊണ്ടുവന്നപ്പോഴാണ് ഇത്തരം ഒരു ആശയത്തില്‍ വീഡിയോ ചെയ്യാമെന്ന ചിന്തയിലേക്ക് വന്നതെന്നും വീഡിയോയില്‍ മഷൂറ പറഞ്ഞു. ആസ്റ്റർ മെഡിസ്റ്റിയിലെ വിദ​ഗ്ധ ഡോക്ടറുടെ സാന്നിധ്യവും ഉണ്ടായിരുന്നു. മകൻ എബ്രാനെ ചെക്കപ്പിന് കൊണ്ടുവന്നപ്പോഴാണ് ഇത്തരം ഒരു ആശയത്തിൽ വീഡിയോ ചെയ്യാമെന്ന ചിന്തയിലേക്ക് വന്നതെന്നും വീഡിയോയിൽ മഷൂറ പറഞ്ഞു. ബഷീറാണ് വീഡിയോ പകർത്തിയത്. ‘കസിൻസെല്ലാം സജഷൻ ചോദിക്കാറുള്ളത് എന്നോടാണ്. അങ്ങനെയാണ് എന്റെ ഒരു കസിൻ യൂട്രസിൽ ഫൈബ്രോയിഡുകൾ ഉള്ളതുമൂലം അനുഭവിക്കുന്ന ദുരതിങ്ങളെ കുറിച്ച് എന്നോട് പറഞ്ഞത്. അന്ന് ഞാൻ അവൾക്ക് സജസ്റ്റ് ചെയ്തത്. ആസ്റ്റർ മെഡിസിറ്റിയെ ഡോ.രോഹിത്തിനെയാണ്.

ബുദ്ധിമുട്ടുകൾ വർധിച്ചതോടെ യൂട്രസ് എടുത്ത് കളയാമെന്നുള്ള തീരുമാനത്തിലായിരുന്നു എന്റെ കസിൻ. എന്നാൽ രോഹിത്തിനെ കണ്ട് ആവശ്യമായ ചികിത്സ ചെയ്തശേഷം ബുദ്ധിമുട്ടുകൾ മാറി. മാത്രമല്ല യുട്രസ് നീക്കം ചെയ്യേണ്ടതായും വന്നില്ല. ദൃതിയിൽ തീരുമാനങ്ങൾ എടുക്കരുതെന്നും, അസുഖത്തെ കുറിച്ചും ചികിത്സയെ കുറിച്ചും വിശദമാക്കിയശേഷം മഷൂറ പറഞ്ഞു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആരാധകർ മഷൂറയെ പ്രശംസിച്ച് എത്തി. വളരെ ഉപകാരപ്രദമായിരുന്നു വീഡിയോയെന്നായിരുന്നു ഭൂരിഭാ​​ഗം കമന്റുകളും. നിരവധി പേർ യുട്രസിലെ ഫൈബ്രോയിഡുകൾ മൂലം അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും കമന്റ് ചെയ്തിട്ടുണ്ട്. മഷൂറ നല്ല ഒരു പേഴ്സണാലിറ്റിയാണ്. നല്ല ഒരു ഭാര്യയാണ് ഉമ്മയുമാണ്. ഫാമിലിയെ സ്നേഹിക്കുന്നത് ഒക്കെ കാണുമ്പോൾ നല്ല രസമാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

Related posts