ബറോസ് എന്ന മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ബറോസിന്റെ പൂജ ചടങ്ങില്‍ പങ്കെടുത്തത് പ്രിയദര്‍ശന്‍, സിബി മലയില്‍, സുരേഷ് കുമാര്‍, നടന്‍ ദിലീപ് തുടങ്ങി നിരവധി താരങ്ങളാണ്. ബറോസിന് ആശംസകളുമായി എത്തിയത് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ഒരുപാട് പേരാണ്. അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചത് ട്വിറ്ററിലൂടെയാണ്.
ബച്ചന്റെ ട്വീറ്റ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ ഉയര്‍ച്ചകളും വിജയങ്ങളും ഉണ്ടാവട്ടെ എന്നായിരുന്നു. മോഹന്‍ലാല്‍ ഇതിന് മറുപടിയും നല്‍കിയിരുന്നു. സര്‍, താങ്കളുടെ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ വളരെ നന്ദിയോടെ ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ എന്നും കാത്ത് സൂക്ഷിക്കുന്ന അനുഗ്രഹമാണ് ഹൃദയസ്പര്‍ശിയായ അങ്ങയുടെ വാക്കുകള്‍. എനിക്ക് അങ്ങയോടുള്ള ബഹുമാനവും ആരാധനയും തുടര്‍ന്നുകൊണ്ടേ ഇരിക്കും. വളരെ നന്ദി എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
മോഹന്‍ലാലിന് നടന്‍ സുരേഷ് ഗോപിയും ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന് അഭിനയിക്കാനും പാടാനും നൃത്തം ചെയ്യാനും എല്ലാം കഴിയും ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയും. ഇപ്പോൾ ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം പുതിയ യാത്ര ആരംഭിക്കുകയാണ്. എന്റെ പ്രിയപ്പെട്ട ലാലിന് ഏറ്റവും മികച്ച വിജയം നേരുന്നു. ബറോസിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും എന്റെ സ്നേഹം- സുരേഷ് ഗോപി കുറിച്ചു. ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ഫെബ്രുവരി അവസാനത്തോടെ എറണാകുളത്ത് ആരംഭിച്ചിരുന്നു. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.