ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ജനുവരി 8 വരെയാണ്.
സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (എസ്.വി.ഒ)- 27, ഫയര്‍ ഓഫീസര്‍-7 എന്നിങ്ങനെയാണ് ഒഴിവുകള്‍.
സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 25 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 23 വയസിനും 35 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ജനറല്‍ വിഭാഗത്തിന് 600 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 100 രൂപ അടച്ചാല്‍ മതിയാകും. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്കും മറ്റ് വിശദാംശങ്ങള്‍ങ്ങളും ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.bankofbaroda.in/careers.htm സന്ദര്‍ശിക്കുക.