ഇന്ത്യയിൽ ആദ്യമായി ഹോട്ട് എയർ ബലൂണിൽ സഞ്ചരിച്ചു കടുവകളെ കാണാം .

മധ്യപ്രദേശിലെ പ്രശസ്തമായ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ വന്യജീവി സഫാരി ആരംഭിച്ചിരിക്കുന്നത് . കടുവ സംരക്ഷണ കേന്ദ്രത്തിലെ ഈ ഹോട്ട് എയര്‍ ബലൂണ്‍ വന്യജീവി സഫാരി സമർപ്പിച്ചിരിക്കുന്നത് മദ്യ പ്രദേശ് വനം മന്ത്രി വിജയ് ഷാ ആണ്. ഇതിന്റെ പ്രവർത്തനം ബഫര്‍ ഏരിയയില്‍ മാത്രമായിരിക്കുമെന്നു മന്ത്രി അറിയിച്ചിട്ടുണ്ട് .

ഉയരത്തില്‍ നിന്ന് പുള്ളിപ്പുലി, കടുവ, ഇന്ത്യന്‍ കരടികള്‍, മറ്റ് നിരവധി വന്യമൃഗങ്ങളെയും കാണാന്‍ ഈ അവസരം സഞ്ചാരികള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കൂടുതല്‍ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കും .അത് മാത്രമല്ല പരിവേഷണം ചെയ്യുന്നവർക്ക് , ഹോട്ട് എയര്‍ ബലൂണ്‍ വന്യജീവി സഫാരി ആരംഭിക്കുന്നതോടെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വ് മറ്റൊരു സാഹസിക ഡെസ്റ്റിനേഷനായി മാറുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയര്‍ ബലൂണ്‍ സഫാരി നടത്തുന്ന കടുവ സംരക്ഷണ കേന്ദ്രമാണിത്. ആഫ്രിക്കയിലെ വനങ്ങളിലാണ് ഇത്തരം ഹോട്ട് എയര്‍ ബലൂണ്‍ സഫാരി ഉള്ളത് . ഇന്ത്യയിലെ വിനോദ സഞ്ചാരികൾക്കും അതുപോലെ ഒരു യാത്ര ആസ്വദിക്കാനാകും . കന്‍ഹ, പെഞ്ച്, പന്ന തുടങ്ങിയ കടുവ സംരക്ഷണ കേന്ദ്രങ്ങളിലും ഹോട്ട് എയര്‍ ബലൂണ്‍ സഫാരി സേവനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനം ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത വാണിജ്യ ഹോട്ട് എയര്‍ ബലൂണ്‍ ഓപ്പറേറ്റർ ആയ സ്‌കൈവാള്‍ട്ട്‌സ് ബലൂണ്‍ സഫാരിയാണ് ബലൂണ്‍ സഫാരിയുടെ നടത്തിപ്പുകാര്‍. രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണ ലൈസന്‍സുള്ള ബലൂണ്‍ ഓപ്പറേറ്റർ ആണ് സ്‌കൈവാള്‍ട്ട്‌സ് ബലൂണ്‍ സഫാരി.

Related posts