നടന്‍ ലാലിന്റെ മരുമകന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ബാലു വര്‍ഗീസിന് പിന്നീട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ മലയാള സിനിമയിലെ ഫ്രീക്കനെന്നും ന്യൂജനറേഷന്‍ നായകനെന്നുമൊക്കെ വിളിക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ വർഷമായിരുന്നു ബാലുവും എലീനയും വിവാഹിതരായത്, പ്രണയവിവാഹം ആയിരുന്നു ഇരുവരുടേയും. വലിയ ആഘോഷമാക്കി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തങ്ങള്‍ അച്ഛനമ്മമാരാവാന്‍ പോകുന്ന സന്തോഷവാര്‍ത്തയാണ് പങ്കുവെക്കുന്നത്. പുതുവത്സര ദിനത്തില്‍ ബാലു തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.
നിറവയറുള്ള എലീനയുടെ ഒപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ബാലു ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. ദുബായില്‍ നിന്നുള്ള ചിത്രമാണ് ഇത്. 2021ല്‍ കുഞ്ഞതിഥി എത്തിച്ചേരുമെന്ന് ബാലു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ബാലു എലീനയെ പ്രപ്പോസ് ചെയ്തത്.ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍ അറിയുന്നത്.
ബാലു സിനിമാമേഖലയിലേക്ക് അരങ്ങേറിയത് ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെയായിരുന്നു. പിന്നാലെ പാപ്പി അപ്പച്ചാ, ഹണീ ബി, കിങ് ലയര്‍, ഡാര്‍വിന്‍റെ പരിണാമം, കവി ഉദ്ദേശിച്ചത്, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ, തുടങ്ങി നാൽപ്പതോളം ചിത്രങ്ങളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്.