ബാലു വർഗീസ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ്. ബാലു വർഗീസ് സിനിമാരംഗത്തേക്കെത്തിയത് ലാൽജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ നായകനായും തിളങ്ങി നിൽക്കുകയാണ് ബാലു. ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നടൻ ആസിഫ് അലി, അർജുൻ അശോക്, ഗണപതി എന്നിവർ. ബാലു വിവാഹം ചെയ്തിരിക്കുന്നത് നടി എലീനയെയാണ്. ബാലു വർഗീസും എലീനയും വിവാഹിതരായത് 2020 ഫെബ്രുവരിയിലായിരുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇവർക്ക് കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. ഇരുവരും വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. അപ്പോൾ തുടങ്ങിയ സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലും എത്തുകയായിരുന്നു. ഇപ്പോൾ ബാലു തന്റെ സുഹൃത്തുക്കൾ വിവാഹരാത്രിയിൽ തനിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് പറയുകയാണ്. ബാലു ഇക്കാര്യം പറഞ്ഞത് ഒരു അഭിമുഖത്തിലാണ്.
ആസിഫ് ഇക്കയുമായി സൗഹൃദത്തിലാകുന്നത് ഹണീബീ എന്ന ചിത്രം ചെയ്തതിന് ശേഷമാണ്. ഇപ്പോൾ ഒരു കുടുംബം പോലെയാണ് ഞങ്ങൾ. എല്ലാവരുമായും വൈബ് നിലനിർത്തുന്നതും എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നതും ഇക്കയുടെ ഭാര്യ സമയാണ്. അലീനയ്ക്കായി ഒരു ബേബി ഷവർ ഒരുക്കിയിരുന്നു. അലീനയുടെ കേരളത്തിന് പുറത്തുള്ള സുഹൃത്തുക്കളെ പോലും കൊച്ചിയിലെത്തിച്ചു. അവളുടെ ഇഷ്ടം മനസിലാക്കി ഡ്രസ്സുകൾ പോലും ഡിസൈൻ ചെയ്യിച്ചു. അത് അലീനയ്ക്ക് വലിയ ഒരു സർപ്രൈസ് ആയിരുന്നു. അതുപോലെ തന്നെയാണ് അർജുൻ അശോകും ഭാര്യ നിക്കിയും. പിന്നെ ഗണപതി, മൃദുൽ അങ്ങനെ ഞങ്ങളുടേത് മാത്രമായി ഒരു ഗ്യാങ്ങുണ്ട്. ഞങ്ങൾ എല്ലാവരും ചേർന്ന് എന്റെയും അലീനയുടെയും വിവാഹം കഴിഞ്ഞ രാത്രി തന്നെ ഗോവയ്ക്ക് ട്രിപ്പ് പോയി. ട്രെയിനിൽ കയറിയപ്പോൾ കൂപ്പ മണിയറ പോലെ അലങ്കരിച്ചിരിക്കുന്നു. അതിനു പിന്നിലും സമയും നിക്കിയുമായിരുന്നു എന്നും ബാലു അഭിമുഖത്തിൽ പറഞ്ഞു.