അവിടുന്ന് ഓടി രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിപോയി. ആദ്യ ചിത്രത്തിലെ അനുഭവം തുറന്നു പറഞ്ഞു ബാലു വര്ഗീസ്!

യുവ താരങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാലു വര്ഗീസ്. ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് സഹ നായകനായും ഹാസ്യ താരമായും നായകനായും നമ്മളെ വിസ്മയിപ്പിച്ച താരമാണ് ബാലു. ചാന്ത്പൊട്ട് എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന താരം ഇന്ന് സുനാമി എന്ന ലാൽ ജൂനിയർ ചിത്രത്തിലെ നായകനാണ്. തന്റെ അഭിനയ ജീവിതത്തിലെ ആദ്യ ചിത്രത്തിൽ നിന്നും ലഭിച്ച അനുഭവത്തെ കുറിച്ച് വാചാലനാകുകയാണ് താരം ഇപ്പോൾ.

Sreenath Bhasi and Balu Varghese to turn Sumesh and Ramesh

പത്തു വയസില്‍ ചാന്ത്‌പൊട്ടിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ (സിദ്ദിഖ്‌ലാല്‍) അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്.

Chunkzz Movie Review, Trailer, & Show timings at Times of India Mobile

നല്ല തീപ്പൊരി വെയിലും. കടല്‍ തീരത്താണ് ഷൂട്ട്. ഒന്നു കേറി നില്‍ക്കാന്‍ പോലും സ്ഥമില്ല. ആ പൊരി വെയിലത്ത് വെന്തുരുകി നിന്നിട്ടും എന്റെ ഷോട്ട് ആകുന്നില്ല. അവസാനം ഞാന്‍ ക്ഷീണിച്ചു. ദേഹമെല്ലാം വെയിലു കൊണ്ടു കുമിള പോലെ വരാന്‍ തുടങ്ങി. എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. കൃത്യം ആ സമയത്ത് തന്നെ എന്റെ ഷോട്ട് റെഡിയായി. പിന്നെ ഒന്നും നോക്കിയില്ല. പൊതുവെ കുറച്ച് നാണം കുണുങ്ങിയായ ഞാന്‍ ഭയങ്കര അഭിനയം. സത്യം പറഞ്ഞാല്‍ ഇതൊന്നു തീര്‍ത്ത് വീട്ടില്‍ പോവുക എന്നൊരൊറ്റ ലക്ഷ്യം മാത്രമേ മുന്നില്‍ ഉണ്ടായിരുന്നുള്ളു. ഫസ്റ്റ് ടേക്കില്‍ തന്നെ സീന്‍ ഓകെ. എല്ലാവരും ക്ലാപ്പ് ചെയ്തു. എപ്പോള്‍ ചോദിക്കുമ്‌ബോഴും ആദ്യം ഓര്‍മയില്‍ എത്തുന്ന ക്ലാപ്പ് അതാണ്.

Related posts