സിനിമയിൽ ചാൻസ് ചോദിക്കുന്നത് നാണക്കേടോ? പ്രതികരിച്ചു നടൻ ബാലാജി

സിനിമയിൽ ചാൻസ് ചോദിക്കുന്ന കാര്യം പുതുമയുള്ള ഒന്നല്ല . ഒരു ജൂനിയർ ആർട്ടിസ്റ്റ് മുതൽ സീനിയർ നടന്മാർ വരെ ചാൻസ് ചോദിച്ചാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നത്. ബാലാജി ശർമ്മ എന്ന നടൻ വളരെ കാലം ആയി സിനിമ സീരിയൽ ഇൻഡസ്ടറിയിൽ നില്കുന്നതിന്റെ അനുഭവം ഉൾക്കൊണ്ടു കൊണ്ട് വരും തലമുറയോട് അദ്ദേഹത്തിന്റെ ഭാഷയിൽ ഉപദേശം നല്കുകയാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ. നമ്മുടെ സിനിമ ഇൻഡസ്‌ട്രിയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന താരങ്ങളിൽ നല്ല ഒരു ശതമാനം ആളുകളും ചാൻസ് ചോദിക്കുന്നു എന്നുള്ളതു പരസ്യമായി പറയാത്ത കാര്യം ആണ്.ഈ അടുത്ത് മമ്മൂക്ക വരെ പറയുകയുണ്ടായി , പ്രശസ്‌തിയുടെ കൊടുമുടിയിൽ നില്കുമ്പോഴും ചാൻസ് ചോദിക്കുന്ന് എന്നുള്ളതു അദ്ദേഹം അഭിമാനത്തോട് കൂടി പറയുമ്പോ മറ്റുള്ളവർ ചാൻസ് ചോദിക്കുന്നതിൽ ഒരു നാണവും വിചാരിക്കേണ്ടതില്ലാ.

സൈജു കുറുപ്പിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ കഥാപാത്രമായ ആട് എന്ന സിനിമയിലെ അറയ്ക്കൽ അബു ചാൻസ് ചോദിച്ചത് കൊണ്ട് ലഭിച്ച ഒന്നാണ്. ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവിനോട് ചാൻസ് ചോദിക്കുകയും വിജയ് ബാബു സിനിമയുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസിനോട് ഈ കാര്യം പറയുകയും ചെയ്തു. എന്നിരുന്നാലും തന്റെ സിനിമയിൽ സൈജു കുറുപ്പിന് പറ്റിയ വേഷം കാണില്ല എന്ന രീതിയിൽ ആണ് സംവിധായകൻ പറഞ്ഞത്. പിന്നീട് സംവിധായകൻ ആ ചിത്രത്തിലേക്ക് സൈജു കുറുപ്പിനെ പരിഗണിക്കുകയും ചെയ്തു. ആ വേഷം കൊണ്ടു സൈജു കുറുപ്പിന് സിനിമയിൽ വളരെ മികച്ച ഒരു രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചു , മാത്രമല്ല സൈജു കുറുപ്പിന്റെ തന്നെ ജീവിതത്തിൽ എടുത്തു പറയത്തക്ക ഒരു കഥാപാത്രമായി അറയ്ക്കൽ അബു മാറുകയും ചെയ്തു.

സൈജു കുറുപ്പിന്റെ മാത്രമല്ല ഒരുപാട് ആളുകൾ , ഇന്ന് സിനിമയിൽ സജീവമായി നിൽക്കുന്നവരുടെ ജീവിതത്തിന്റെ തുടക്കത്തിൽ ഇതേപോലെയുള്ള ചാൻസ് ചോദിക്കൽ ഉണ്ടായിട്ടുണ്ട്. സിനിമ ഒരാളെ കണ്ടെത്തുന്നത് അപൂർവമാണ് സിനിമാ ആഗ്രഹിക്കുന്ന ഏതൊരു അഭിനയമോഹിയും ചാൻസ് ചോദിയ്ക്കാൻ ഒട്ടും വൈമുഖ്യം കാണിക്കരുത്.താനും ഇപ്പോഴും ചാൻസുകൾ ചോദിക്കാറുണ്ടെന്നും എന്നും ബാലാജി കൂട്ടിച്ചേർത്തു.

Related posts