ബാലചന്ദ്ര മേനോൻ മലയാള സിനിമാ രംഗത്ത് നടനായും സംവിധായകനായും തിരക്കഥാകൃത്തായും ഒക്കെ തിളങ്ങിയ താരമാണ്. ബാലചന്ദ്ര മേനോനാണ് മലയാളത്തില സൂപ്പർ നായികമാരായിരുന്ന പാർവ്വതി, നന്ദിനി, ശോഭന, ലിസ്സി, ആനി എന്നിവരെയും മണിയൻ പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെയും മലയാളത്തിനു സമ്മാനിച്ചത്. എന്നാൽ താൻ കൊണ്ടു വന്ന നടീനടന്മാരിൽ നിന്നും ഒരു രീതിയിലുമുള്ള സഹായ സഹകരണങ്ങൾ തിരിച്ചു പ്രതീക്ഷിച്ചിട്ടില്ലെന്നും എന്ന് ബാലചന്ദ്ര മേനോൻ പറയുന്നു.
അതേ സമയം താൻ ജയറാമിനോട് തന്റെ മകന്റെ വിവാഹത്തിന് വരണ്ട എന്ന പറഞ്ഞിട്ടും ജയറാം പാർവതിക്കൊപ്പം വന്നതാണ് എനിക്ക് സന്തോഷവും അഭിമാനവും തന്നതെന്ന് ബാലചന്ദ്ര മേനോൻ വ്യക്തമാക്കുന്നു. ബാലചന്ദ്ര മേനോൻ ഈ തുറന്നു പറച്ചിൽ നടത്തിയത് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്. ജീവിതത്തിൽ ആരിൽ നിന്നും ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല. ഇത് കേവലം നല്ല ഇമേജ് ലഭിക്കാൻ പറയുന്നതല്ല. നമ്മൾ കർമ്മം ചെയ്യുക എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.