ബാലചന്ദ്ര മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ്. അദ്ദേഹം സോഷ്യല്‍ മീഡിയകളിലും വളരെയധികം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്റെ പുതിയ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുഞ്ഞുവാവയുടെ അപ്പി കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് എന്നാണ് ബാലചന്ദ്രമേനോന്‍ കുറിക്കുന്നത്. കുഞ്ഞുവാവയുടെ അപ്പി കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് മെയ് 12. അതു കൊണ്ടു, നിസ്സാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി അച്ഛനായി മരുമകനായി അമ്മായി അച്ഛനായി എന്തിന് അപ്പൂപ്പനായി.
വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം ! ദൈവത്തിനു സ്തുതി ! എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി ! കോവിഡിന്റെ ക്രൂരമായ മരണ കൊയ്ത്തു നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇതിനപ്പുറം എന്തു പറയാനാണ് ? ഏവര്‍ക്കും സുഖാശംസകള്‍ ! ദാറ്റ്സ് ഓൾ യുവർ ഹോണർ! എന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്.