സോഷ്യൽ മീഡിയയിൽ ഇപ്പൊൾ ചൂടുപിടിച്ച ചർച്ചയാകുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെ പലരും ആശംസകൾ അറിയിച്ച് രംഗത്തെത്തി. ചിലർ വിമർശനവുമായും രംഗത്തെത്തി. അമൃതയുടെ മുൻ ഭർത്താവായ നടൻ ബാലയുടെ പേജിന് താഴെ നിരവധിപ്പേർ അഭിപ്രായം ചോദിച്ചെത്തി. ഇതിനോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ബാല. ഇരുവരുടെയും പേര് പരാമർശിക്കാതെയാണ് ഫേസ്ബുക്ക് വിഡിയോയിൽ ബാല പ്രതികരിച്ചത്.
ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേർ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം. എന്നാണ് ബാല പ്രതികരിച്ചത്.
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടുകൂടിയാണ് അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രം പുറത്തുവന്നത്. എന്താണ് പുതിയ വഴി എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇരുവർക്കും ആശംസയുമായി സുഹൃത്തും ബിഗ് ബോസ് മത്സരാർത്ഥിയുമായ അപർണ മൾബറി കമന്റു ചെയ്തിട്ടുണ്ട്. അമൃതയുടെ സഹോദരി അഭിരാമി മൈൻ എന്നും കമന്റ് ചെയ്തു.ഏതായാലും ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.