മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നു. നിലവിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലാണ് താരം. ഒരു മാസത്തോളം ബാല ആശുപത്രിയിൽ തന്നെ തുടരും. ഒന്നരമാസം മുമ്പാണ് ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ആദ്യം താരം ഗുരുതരാവസ്ഥയിലായിരുന്നു.
സുഖം പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് ഭാര്യ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ല മനുഷ്യരുടെ ഒപ്പം ദൈവം എന്നും ഉണ്ടാവും, വർഷങ്ങൾക്ക് മുമ്പുള്ള പഴയ ബാലയായി തിരിച്ചെത്തണം, ഈ പുഞ്ചിരി എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്നിങ്ങനെയാണ് ചില കമന്റുകൾ. ഉണ്ണി മുകുന്ദൻ നായകനായ ഷെഫീഖിന്റെ സന്തോഷത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്. നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷമുള്ള ബാലയുടെ ചിത്രവും എലിസബത്ത് പങ്കുവെച്ചിരുന്നു. തങ്ങളുടെ രണ്ടാം വിവാഹ വാർഷികവും ആശുപത്രിയിൽ വെച്ചാണ് ബാലയും എലിസബത്തും ആഘോഷിച്ചത്.