പുതിയ ബെൽറ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല! വിവാദങ്ങളിൽ പ്രതികരിച്ച് ബാല!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്.

കഴിഞ്ഞ ദിവസം സായി കൃഷ്ണനും സന്തോഷ് വർക്കിക്കുമൊപ്പമുള്ള ചിത്രം ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലുള്ള നിരവധി കമന്റുകൾ വന്നിരുന്നു. ഇതിനോടും ബാല പ്രതികരിച്ചു. ഉണ്ണി മുകുന്ദൻ തന്റെ ശത്രുവാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും ഉണ്ണി തനിക്ക് സഹോദരനെപ്പോലെയാണ്. മനസിൽ വെറുപ്പ് വച്ചോണ്ടിരിക്കുന്ന ആളല്ല താനെന്നും നടൻ വ്യക്തമാക്കി. വീട്ടിൽ വരുന്നവരെ സ്വീകരിക്കുന്ന പാരമ്പര്യമേ തനിക്കുള്ളു. അങ്ങനെ വീട്ടിൽ വരുന്നവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്താൽ എന്താണ് തെറ്റ്. അതിന് വേറെ അർത്ഥങ്ങൾ ഉണ്ടാക്കുന്നവരാണ് തെറ്റുകാരെന്നും ബാല വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് നടൻ ബാല എത്തി. സോഷ്യൽ മീഡിയ പറയുന്നതുപോലെ അല്ല കാര്യങ്ങൾ എന്നും ഇത് പുതിയ ബെൽറ്റോ, ശത്രുക്കളോ, മിത്രങ്ങളോ ഒന്നുമല്ല, കണ്ണോപ്പറേഷൻ കഴിഞ്ഞ തന്നെ കാണാൻ ആണ് യു ട്യൂബർ സായി കൃഷ്ണ എത്തിയത്. അതുപോലെയാണ് സന്തോഷ് വർക്കിയും എന്ന് നടൻ പറയുന്നു. കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞു വിശ്രമിക്കുന്ന തന്നെ സന്ദർശിക്കാനാണ് യൂട്യൂബർ സായി കൃഷ്ണൻ വീട്ടിലെത്തിയത്. സർ വീട്ടിലുണ്ടോ കണ്ണിന് ഇപ്പോൾ എങ്ങനെ ഉണ്ട്, ഞാൻ ഒന്ന് വന്നു കണ്ടോട്ടെ എന്ന് സായി കൃഷ്ണ വിളിച്ച് ചോദിക്കുകയായിരുന്നു. വരൂ നമുക്ക് കാണാമെന്ന് പറഞ്ഞു. അങ്ങനെയാണ് സായി കൃഷ്ണൻ പാലാരിവട്ടത്തുള്ള തന്റെ വീട്ടിൽ എത്തുന്നത്.

സന്തോഷ് വർക്കി ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. മുമ്പ് തന്നെ കുറിച്ച് മോശമായി പറഞ്ഞിരുന്ന ആളാണ് സന്തോഷ് വർക്കി. പക്ഷേ നേരിട്ട് സംസാരിച്ചപ്പോൾ സന്തോഷിന് തന്നെ കുറിച്ചുള്ള ധാരണ മാറി. ആരോടും വിദ്വേഷം വച്ച് പുലർത്തുന്ന ആളല്ല താൻ. തന്റെ വീട്ടിൽ ഒരു ദിവസം ഇരുപതുപേർക്കുള്ള ഭക്ഷണം ഉണ്ടാക്കാറുണ്ട്. ആര് വന്നാലും പായസം ഉൾപ്പടെയുള്ള ആഹാരം കൊടുത്താണ് വിടുന്നത്. സായികൃഷ്ണൻ വന്നപ്പോൾ യാദൃച്ഛികമായി സന്തോഷ് വർക്കിയും വീട്ടിലെത്തി. ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യൽ മീഡിയയിലും ഓൺലൈൻ ചാനലുകളിലും പറയുന്നതു പോലെ പുതിയ ബെൽറ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല. അതേസമയം, തനിക്ക് ഉണ്ണി മുകുന്ദനോട് ശത്രുതയില്ലെന്നും ബാല പറയുന്നു. ആരാധകർക്ക് മാതൃകയാകേണ്ട താരങ്ങൾ തെറി വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദൻ തന്റെ ശത്രുവാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും ഉണ്ണി തനിക്ക് സഹോദരനെപ്പോലെയാണ്. മനസിൽ വെറുപ്പ് വച്ചോണ്ടിരിക്കുന്ന ആളല്ല താനെന്നും നടൻ വ്യക്തമാക്കി. വീട്ടിൽ വരുന്നവരെ സ്വീകരിക്കുന്ന പാരമ്പര്യമേ തനിക്കുള്ളു. അങ്ങനെ വീട്ടിൽ വരുന്നവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്താൽ എന്താണ് തെറ്റ്. അതിന് വേറെ അർത്ഥങ്ങൾ ഉണ്ടാക്കുന്നവരാണ് തെറ്റുകാരെന്നും ബാല വ്യക്തമാക്കി.

Related posts