അഭിനേതാക്കൾക്കും ഒരു മനസ്സും, മനഃസാക്ഷിയും ഉണ്ട്. ആ ഫീലിംഗിസിനെ മാനിക്കണം! വൈറലായി ബാലയുടെ വാക്കുകൾ!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോന്നാണ് ഇപ്പോൾ ചിലർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പല പറഞ്ഞ ചില കാര്യങ്ങൾ കൂട്ടിച്ചേർത്താണ് ഇങ്ങനൊരു നിഗമനത്തിലേക്ക് പാപ്പരാസികൾ എത്തിയത്.

ഇപ്പോളിതാ ബാലയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, പുള്ളിക്കാരി ഒരു ഡോക്ടർ ആണ്. കുന്ദംകുളത്തൊരു ആശുപത്രിയിൽ ജോലി നോക്കുന്നു. അടുത്ത മാസം പ്രൊമോഷൻ ഉണ്ടാകും. ഏറ്റവും നല്ല പൊസിഷനിലാണ് ഇപ്പോൾ അവൾ ഉള്ളത്. കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എന്തിന് ഞങ്ങളുടെ വിവരങ്ങൾ പറയണം.

താരങ്ങളുടെ ചില കുടുംബകാര്യങ്ങൾ നിങ്ങൾ മീഡിയ വിട്ടേക്കണം. ഇത് എല്ലാവരും പറയുന്നതല്ലേ. എല്ലാത്തിനും ഒരു ലിമിറ്റുണ്ട്. നമ്മൾ അഭിനേതാക്കൾക്കും ഒരു മനസ്സും, മനഃസാക്ഷിയും ഉണ്ട്. ആ ഫീലിംഗിസിനെ മാനിക്കണം. ഞാൻ എന്തിന് അഭിമുഖത്തിൽ വന്നു അഭിനയിക്കണം. എനിക്ക് അഭിനയിക്കേണ്ട ആവശ്യമില്ല. സിനിമയിൽ കാണുന്നത് വേറെ. ജീവിതത്തിൽ വേറെയാണ്. എന്റെ വീട്ടിൽ ഞാൻ മേക്കപ്പിട്ട് ഇരിക്കേണ്ട കാര്യമല്ല. ഞാൻ ആരുടേം അടിമയല്ല.

Related posts