ബാഹുബലിയിൽ ശിവകാമിയായി ഇനി രമ്യ കൃഷ്ണൻ അല്ല പകരം ഈ നായിക!

ഇന്ത്യൻ സിനിമ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ബാഹുബലി. രണ്ടു ഭാഗങ്ങളായി ഇറങ്ങിയ ചിത്രം അന്നുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്തെറിഞ്ഞു. 1800 കോടിയോളം രൂപയാണ് ചിത്രത്തിന്റെ രണ്ടാംഭാഗം നേടിയത്. 650 കോടിയോളം ചിത്രത്തിന്റെ ഒന്നാം ഭാഗവും സ്വന്തമാക്കിയിരുന്നു. പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണൻ, തമന്ന, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് എസ് എസ് രാജമൗലിയാണ്.

ഇപ്പോഴിതാ ബാഹുബലിയിലെ പ്രധാന കഥാപാത്രമായ ശിവകാമിയുടെ യാത്രയെ ആസ്പദമാക്കി ഒരുക്കുന്ന സിരീസില്‍ ശിവകാമിയായി വാമിഖ ഗബ്ബി എത്തുന്നു. സിനിമയില്‍ രമ്യകൃഷ്ണന്‍ അവതരിപ്പിച്ച്‌ അത്യുഞ്ജ്വലമാക്കിയ കഥാപാത്രമായിരുന്നു ശിവകാമി. ശിവകാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സിരീസിന് ബാഹുബലി : ബിഫോര്‍ ദി ബിഗിനിംഗ് എന്നാണ് പേര്. ബാഹുബലി ദി ബിഗിനിംഗ്, ബാഹുബലി: കണ്‍ക്ളൂഷന്‍ എന്നിവയുടെ പ്രിക്വല്‍ ആണിത്. ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഒഫ് ശിവകാമി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍സറ്ററും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്.

രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിക്സിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളികളാവുന്നു.

Related posts