മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങി മികച്ച വിജയം നേടിയ ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാജമൗലി. ജിത്തു ജോസഫിന് സിനിമ കണ്ട ശേഷം രാജമൗലി അയച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് ജിത്തു തന്നെയാണ്. ഒരു മാസ്റ്റർ പീസ് ആണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം. എന്നാൽ ലോക നിലവാരമുളതാണ് രണ്ടാം ഭാഗത്തിന്റെ എഴുത്ത് എന്ന് രാജമൗലി കുറിക്കുന്നു.
ഹായ് ജിത്തു, ഇത് സിനിമ സംവിധായകൻ രാജമൗലി. ദൃശ്യം2 കുറച്ച് ദിവസം മുമ്പ് കണ്ടു.ഏറെ നേരം അതെന്റെ ചിന്തകളിൽ നിന്നു. ഉടൻ തന്നെ ദൃശ്യത്തിന്റെ ആദ്യ ഭാഗവും കണ്ടു. ( ഞാൻ തെലുങ്കിലെ ദൃശ്യം മാത്രമേ കണ്ടിരുന്നുള്ളൂ). ഇത് എനിക്ക് പറഞ്ഞേ മതിയാകൂ …ഗംഭീരം. സംവിധാനം, തിരക്കഥ, എഡിറ്റിങ്, അഭിനയം എന്നിങ്ങനെ എല്ലാം അതിഗംഭീരം. പക്ഷെ എഴുത്ത്. അത് ലോകനിലവാരമുള്ളതാണ്. ഒരു മാസ്റ്റർ പീസാണ് ആദ്യ ഭാഗം തന്നെ. ആദ്യ ഭാഗവുമായി പരിധികളില്ലാത്ത ലയിപ്പിക്കുന്നതാണ് രണ്ടാം ഭാഗം. മികവ് ഒട്ടും കുറയ്ക്കാതെ ഒരുക്കിയ പിടിച്ചിരുത്തുന്ന വിവരണത്തോടെ ഉള്ള സ്റ്റോറിലൈൻ ഇതിന്റെ പ്രത്യേകയാണ്. ഇനിയുമേറെ മാസ്റ്റർ പീസുകൾ നിങ്ങളിൽ നിന്ന് കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. രാജമൗലി കുറിച്ചു.
ആമസോൺ പ്രൈം വഴി ഇക്കഴിഞ്ഞ ഫെബ്രുവരി 19നാണ് ദൃശ്യം2 പ്രദർശനത്തിന് എത്തിയത്. മോഹൻലാൽ നായകനായ ചിത്രത്തിൽ മീന ആയിരുന്നു നായിക. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അൻസിബ, എസ്തർ, അഞ്ജലി നായർ, മുരളി ഗോപി, ആശ ശരത്ത്, സിദ്ധിഖ്, തുടങ്ങിയവരാണ്.