റാണ ദുഗ്ഗുപതി യഥാര്‍ത്ഥ ജീവിതത്തില്‍ സിനിമയിലെ നായക കഥാപാത്രത്തെക്കാള്‍ വലിയ യോദ്ധാവാണ്. ആരാധകര്‍ക്ക് അത് ബോധ്യമാവുന്നത് തന്റെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് റാണ തുറന്ന് പറയുമ്പോഴാണ്. റാണ മരണത്തിനും ജീവിതത്തിനുമിടയിലുള്ള തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് സമാന്തയുടെ സ്റ്റാര്‍ ജാം എന്ന ഷോയിലാണ് മനസ്സ് തുറന്നത്.
വളരെ വേഗത്തില്‍ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കവേ പെട്ടന്ന് പോസ് ബട്ടന്‍ അമര്‍ന്നു. ഹൃദയ സംബന്ധമായ രോഗം വന്നു, ബിപി കൂടി, വൃക്കകള്‍ തകരാറിലായി. രക്തശ്രാവത്തിനുള്ള സാധ്യത അല്ലെങ്കില്‍ എഴുപത് ശതമാനം ഹൃദയാഘാതം ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞത് മരണത്തിന് മുപ്പത് ശതമാനം സാധ്യതയുണ്ടെന്നാണ്. എനിയ്ക്ക് ജീവിതത്തിലെ ആ ഇരുണ്ട നാളുകളില്‍ ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കിയത് സിനിമയാണ്. ഞാന്‍ ഹാത്തി മേരെ സാത്തി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.
സംവിധായകന്‍ പ്രഭു സോളമന്‍ എന്റെ ആരോഗ്യം തിരിച്ചു പിടിയ്ക്കും വരെ കാത്തിരുന്നു. സുഖം പ്രാപിയ്ക്കാന്‍ സമയം തന്നു. എന്റെ സിനിമകളാണ് പ്രശ്‌നങ്ങളെ മറികടന്ന് നായകനായി ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ എന്നെ പഠിപ്പിച്ചത്. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സ്‌നേഹവും നന്ദിയും എനിക്ക് പ്രഭു സാറിനോടുണ്ട്. പെട്ടന്ന് സുഖം പ്രാപിയ്ക്കാന്‍ ഷൂട്ടിങ് സെറ്റിലെത്തിയപ്പോള്‍ സിനിമകള്‍ എന്നെ സഹായിച്ചു. റീല്‍ ലോകത്തിന്റെ രസം അതാണ്- റാണ പറഞ്ഞു.