ട്രോളുകൾ സഹിക്കും,,,,, എന്നാൽ മകളെക്കുറിച്ചുള്ളത് സഹിക്കാനാവില്ലെന്ന് അഭിഷേക് ബച്ചൻ

BY AISWARYA

എന്നെ കുറിച്ചുള്ള ട്രോളുകൾ സഹിക്കും എന്നാൽ മകളെക്കുറിച്ചുള്ള ട്രോളുകൾ  സഹിക്കാൻ കഴിയില്ലെന്ന് അഭിഷേക് ബച്ചൻ. ഏറ്റവും പുതിയ ചിത്രമായ ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് ബോളിവുഡി ലൈഫിനു നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെ കുറിച്ചുള്ള ട്രോളുകളോടുള്ള താരത്തിന്റെ പ്രതികരണം.

Abhishek Bachchan wanted to have two kids with Aishwarya Rai Bachchan even  before daughter Aaradhya was born, here's why! | Hindi Movie News -  Bollywood - Times of India

ഇത് തികച്ചും അസ്വീകാര്യവും സഹിക്കാനാവാത്തതുമാണ്. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ, എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്റെ മുഖത്തു നോക്കി പറയാം,” അഭിഷേക് പറഞ്ഞു. അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേർന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ചത്.

തന്റെ അഭിനയത്തിൽ തെറ്റ് കണ്ടെത്തിയാൽ അത് മെച്ചപ്പെടുത്താൻ ബാധ്യസ്ഥനാണെന്നും ബച്ചൻ വ്യക്തമാക്കി.

Coronavirus infects Bollywood stars Aishwarya Rai, Abhishek Bachchan, and  daughter - Culture

ക്രൈം ത്രില്ലെർ വിഭാഗത്തിലുള്ള ചിത്രമാണ്  ബോബ് ബിസ്വാസ് . നവാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, പരന്‍ ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവരാണ്   മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related posts