വാണി വിശ്വനാഥ് എക്കാലത്തും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ സുന്ദരിയായിരുന്നു വാണി. മലയാളത്തിൽ ഇത്തരമൊരു മെയ്‌വഴക്കവും മികച്ച പ്രകടനവും കാഴ്ച്ചവച്ച ഒരു നടി വേറെ ഇല്ല. അത്രത്തോളം ഓളം ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയ്തുകൊണ്ട് വാണിക്ക് സൃഷ്ടിക്കാൻ സാധിച്ചിരുന്നു.
സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ വാണി വിശ്വനാഥ് ഇന്ത്യയൊട്ടാകെ പ്രശസ്‌തയായിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരം അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. ബാബുരാജുമായി പ്രണയത്തിൽ ആയിരുന്നു വാണി. ഇരുവർക്കും 4 മക്കളുണ്ട്. ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബാബുരാജ്
വാണിയും മക്കളും ചെന്നൈയിൽ ആണ് ഉള്ളത്. കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ. അതിനു ശേഷം ആലുവയ്‌ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടം. മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണ്.