ബാബു രാജും വാണി വിശ്വനാഥും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ആക്ഷൻ നായികയായാണ് വാണി വിശ്വനാഥ് അറിയപ്പെടുന്നത്. പൊതുവെ നായികമാര്‍ ശോഭിക്കാറില്ലാത്ത ആക്ഷന്‍ സിനിമകളില്‍ താരം തിളങ്ങിനിന്നിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിൽ തുടങ്ങി പിന്നീട് ഹാസ്യതാരമായും ക്യാരക്ടര്‍ റോളുകളിലും എത്തി മലയാളികളെ അമ്പരപ്പിച്ച നടനാണ് ബാബുരാജ്.
ഇപ്പോഴിതാ ബാബുരാജ് തന്റെ പ്രിയപത്നിയായ വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ചിത്രം പകർത്തിയത് വാണിക്ക് ഒപ്പം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് ഇടയിലാണ്. വാണിയെ ബാബുരാജ് വിശേഷിപ്പിച്ചിരിക്കുന്നത് എന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ എന്നാണ്.
വാണി വിശ്വനാഥ് വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. മക്കളോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് വാണി താമസിക്കുന്നത്. നടി സോഷ്യല്‍ മീഡിയകളിൽ അത്ര സജീവമല്ല. ഇതിനോടകം തന്നെ താരദമ്പതികൾ ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.