വാണി വിശ്വനാഥ് ഒരുകാലത്ത് മലയാള സിനിമയുടെ ആക്ഷന്‍ റാണിയായിരുന്നു. ഈ ആക്ഷൻ റാണിയെ സ്വന്തമാക്കിയത് ബാബുരാജ് എന്ന താരം ആണല്ലോ. പല അഭിമുഖങ്ങളിലും ഇതിനെക്കുറിച്ച് ബാബുരാജ് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെയും തങ്ങളുടെ പ്രണയത്തെയും കുറിച്ച് വാണി വിശ്വനാഥും പലപ്പോഴായി അഭിമുഖങ്ങളിൽ പറയാറുണ്ട്.
കുക്കിങ്ങിലൂടെയാണ് വാണിയെ തന്റെ സ്വന്തമാക്കി എടുത്തത് എന്നാണ് ബാബുരാജ് പറയുന്നത്. തുടക്കമായായിരുന്നു സെറ്റില്‍ നിന്നും പാട്ട് പാടിയതൊക്കെ. ചില്ലി ചിക്കനും ഫ്രൈഡ് റൈസും ആണ് ഒരു ദിവസം വാണി ഫ്‌ളാറ്റില്‍ വന്നപ്പോള്‍ ബാബുരാജ് ഉണ്ടാക്കി കൊടുത്തത്. ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രമേ ഉണ്ടാക്കാന്‍ പറ്റൂ എന്നായിരുന്നു അതുവരെ വാണി വിചാരിച്ചിരുന്നത്. പുള്ളിക്കാരി അതിലാണ് വീണ് പോയത്. പണി ഒന്നും കിട്ടിയില്ലെങ്കിലും കുക്കിങ് പണിയെങ്കിലും ചെയ്യാമെന്ന് വാണി കരുതിക്കാണും എന്നും
ഞങ്ങളൊന്നിച്ചത് ഇങ്ങനെയാണെന്നും ബാബുരാജ് പറയുന്നു. പല സ്ഥലത്തും വാണി തന്നെ ഇതെല്ലാം പറഞ്ഞിട്ടുണ്ട്.സെറ്റിലിരുന്ന് ഒരിക്കല്‍ വാണി പാട്ട് പാടി. അവിടെ കലാഭവന്‍മണി ഒക്കെ ഉണ്ടായിരുന്നു. ഭയങ്കര പാട്ടിന്റെ ആള്‍ക്കാരാണ് ഇവർ. ഞാനവിടെ നടക്കുന്നുണ്ടായിരുന്നു. ഒരു പാട്ട് ഞാന്‍ പറഞ്ഞു. അപ്പോൾ വാണി അതിന്റെ പല്ലവി പാടാമോ എന്ന് ചോദിച്ചു. പാടിയാല്‍ എന്ത് തരുമെന്ന് ചോദിച്ചു. ചോദിക്കുന്നത് തരാമെന്ന് വാണിയും പറഞ്ഞു. വാണി എഴുന്നേറ്റ് ഓടി അപ്പോഴേക്കും. ഇപ്പോഴും അത് പെന്‍ഡിങ്ങില്‍ നില്‍ക്കുകയാണ്. ഇതുവരെ ചോദിച്ചിട്ടില്ല എന്നും ബാബുരാജ് പറഞ്ഞു.
സിനിമയിലേക്ക് ഇനി എന്നാണ് വാണി വിശ്വനാഥ് വരുന്നതെന്ന ചോദ്യത്തിനും ബാബുരാജ് മറുപടി പറഞ്ഞിരുന്നു. ‘വാണിയ്ക്ക് എന്ന് വേണമെങ്കിലും വരാം. പിന്നെ കുട്ടികളുടെ പഠിത്തം, ഒക്കെയായി ഇരിക്കുകയാണ്. ഇപ്പോള്‍ പുള്ളിക്കാരിയ്ക്ക് താല്‍പര്യമില്ല. ചില കഥകളൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. രണ്ട് തെലുങ്ക് സിനിമ ഇതിനിടയില്‍ ചെയ്തിരുന്നു. അതുപോലെയുള്ള വേഷം ഒക്കെ കിട്ടിയാലേ മലയാളത്തിലൊക്കെ ചെയ്യുകയുള്ളു. വാണി അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും സിനിമയിലേക്ക് വരാം എന്നും ബാബുരാജ് പറഞ്ഞു.ഞാന്‍ നിരുത്സഹപ്പെടുത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ മാറുന്ന ഒരു ക്യാരക്ടർ അല്ല വാണിയുടേത്. കാര്യങ്ങള്‍ ഒക്കെ അവള്‍ക്ക് അറിയാം. കഥ കേള്‍ക്കാനുള്ള സമയത്ത് കേട്ടിട്ട് എന്നെ വിളിച്ച് പറയും. അതില്‍ അഭിനയിക്കണം എന്ന് ഞാന്‍ പറയേണ്ട ആവശ്യമൊന്നുമില്ല. ഒരു ദിവസത്തില്‍ കൂടുതൽ സമയവും ഞങ്ങള്‍ തമ്മില്‍ അടി ഉണ്ടാക്കി കൊണ്ടിരിക്കും എന്നും ബാബുരാജ് പറഞ്ഞു.