BY AISWARYA
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തില്‍ നടന്‍ ബാബുരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബാബുരാജ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച മരക്കാറിന്റെ പോസ്റ്ററിന് ഒരു ആരാധകന്റെ കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
”താങ്കള്‍ക്ക് ഒക്കെ ചെറിയ റോള്‍ ആയാലും കേറി മാന്തും എന്നറിയാം. ഇതിലും കേറി പൊളിക്കാന്‍ പറ്റട്ടട്ടെ” എന്നാണ് നിസാം എന്ന ആരാധകന്റെ കമന്റ്. ”പറ്റുന്ന രീതിയില്‍ മാന്തി എന്നാ വിശ്വാസം നിസാമേ” എന്നാണ് താരം കമന്റിന് മറുപടി നല്‍കിയത്.
ചിത്രത്തില്‍ പുതുമന പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്പരിപ്പിക്കുന്ന യുദ്ധ രംഗങ്ങളാണ് ട്രെയ്ലറിന്റെ പ്രത്യേകത. ഡിസംബര്‍ 2ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.മഞ്ജു വാര്യര്‍, നെടുമുടി വേണു, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, അര്‍ജുന്‍ സര്‍ജ, ഇന്നസെന്റ്, സുനില്‍ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.