ലഞ്ച് പോലും കഴിക്കാതെ ലാലേട്ടൻ കടലിനു നടുക്ക് ഇടി തുടങ്ങി!ലാലേട്ടനോടൊപ്പമുള്ള അനുഭവം പങ്കുവച്ച് ബാബുരാജ്!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട നടനാണ് ബാബു രാജ്. അദ്ദേഹം. വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരം സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ആരംഭിച്ചു. പിന്നീട് കാണാനായാത് ബാബുരാജ് എന്ന നടനയും സഹനടനെയും ഒക്കെയായിരുന്നു. അടുത്ത് റിലീസായ ജോജി എന്ന ചിത്രത്തിലെ ജോമോൻ എന്ന കഥാപാത്രവും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു.

ഇപ്പോളിതാ മഹാസമുദ്രം എന്ന മോഹൻലാൽ ചിത്രത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മോഹൻലാൽ കടലിനു നടുക്ക് ചെയ്ത ഇടി രംഗം തന്റെ മനസ്സിൽ നിന്നും ഇന്നും മായാത്ത ഒരു ഓർമ്മ ആണെന്നും. മറ്റൊരു നടനും സാധിക്കാത്ത കാര്യമാണ് അന്ന് മോഹൻലാൽ ചെയ്തതെന്നും ബാബുരാജ് പറയുന്നു.

മഹാസമുദ്രം എന്ന സിനിമയിൽ കടലിനു നടുക്ക് ഒരു ഫൈറ്റ് സീനുണ്ട്. ചുറ്റും ക്യാമറ വച്ചാലും കര കാണാൻ പറ്റരുത്. അത് കൊണ്ട് അത്രയും ഉള്ളിലാണ്. പലരും വൊമിറ്റ് ചെയ്യുന്നുണ്ട്. ഉച്ചയ്ക്കുള്ള ഭക്ഷണവും അവിടെ എത്തിയിട്ടില്ല. നിർമ്മാതാവ് സുരേഷ് കുമാറാണ്. അവർ സുഹൃത്തുക്കളാണ്. എല്ലാവർക്കും ഭക്ഷണം എത്താതിരുന്നതിന്റെ ഒരു വിഷമവും ദേഷ്യവും ലാലേട്ടനുണ്ട്. അങ്ങനെ ലഞ്ച് പോലും കഴിക്കാതെ ലാലേട്ടൻ കടലിനു നടുക്ക് ഇടി തുടങ്ങി, ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ മറുപടി ഇതൊക്കെ എന്റെ ജോലിയല്ലേ മോനെ എന്നായിരുന്നു. ഇത്രത്തോളം ഫ്ലെക്സിബിൾ ആയി നിന്ന് സംഘട്ടന രംഗം സൂപ്പർ ആക്കുന്ന സൂപ്പർ താരം ആരാണെന്ന് ചോദിച്ചാൽ ലാലേട്ടൻ എന്ന് തന്നെ പറയേണ്ടി വരും

Related posts