അവസരം ചോദിച്ചപ്പോൾ അന്ന് അവർ മുഖം തിരിച്ചു, പക്ഷെ! ബാബു ആന്റണി പറയുന്നു.

മലയാള സിനിമയിൽ ബാബു ആന്റണി എന്ന നടനുള്ള സ്ഥാനം വളരെ വലുതാണ്.ബാബു ആന്റണിയുടേതുപോലെ ചടുലമായ ആക്ഷൻ രംഗങ്ങൾ ചെയ്യുവാൻ ഇന്നും മലയാള സിനിമയിൽ തന്നെ മറ്റാരും ഇല്ല എന്നുള്ളതാണ് വാസ്തവം. വില്ലനായും സഹ താരമായും നായകനായും മലയാളി പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട നടനാണ് അദ്ദേഹം. ശത്രു എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്. എന്നാൽ പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി എന്ന നടനെ പ്രേക്ഷകർ അറിയുന്നത്. മലയാളം തമിഴ് തെലുഗു ഹിന്ദി കന്നഡ എന്നീ ഭാഷകൾക്ക് പുറമെ സിംഹള ഭാഷയിലും ബംഗാളി ഭാഷയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയില്‍ തിരിച്ചടി നേരിട്ട കാലത്ത് താൻ നേരിട്ട അവസ്ഥകളെ കുറിച്ച് പറയുകയാണ് ബാബു ആന്റണി.

Shari Did It Without Any Hesitation And Babu Antony's Revelation Went Viral  - Jsnewstimes

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, കുറേ വര്‍ഷം എനിക്ക് സിനിമ ഇല്ലാതിരുന്ന അവസരത്തില്‍ പലരോടും അവസരം ചോദിച്ചിരുന്നു. പലരും വിളിക്കാം എന്നൊക്കെ പറഞ്ഞിട്ടും സഹായിച്ചിട്ടില്ല. അതും അത്രത്തോളം പരിചയമുള്ളവര്‍. പക്ഷേ എന്നെ ഒരു പരിചയവുമില്ലാത്തവര്‍ എനിക്ക് സിനിമ നല്‍കിയപ്പോള്‍ അതിശയം തോന്നി. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനെ ഞാന്‍ കണ്ടിട്ട് പോലുമില്ല. പരസ്പരം അറിയില്ല. ബോബി സഞ്ജയ്‌ എന്ന എഴുത്തുകാരുമായി ഒരു പരിചയമില്ല. എന്നിട്ടും അവരുടെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ നമുക്ക് വല്ലാത്ത സന്തോഷം തോന്നും. സിനിമ ഇല്ലാതിരുന്ന സമയത്ത് അടുത്ത സുഹൃത്തുക്കള്‍ പോലും സഹായിക്കാതിരുന്ന നിമിഷങ്ങളും, ഒരു പരിചയവുമില്ലാത്തവര്‍ വിളിച്ചു ഇങ്ങോട്ട് സിനിമ ഓഫര്‍ ചെയ്യുമ്പോഴത്തെ അനുഭവങ്ങളും ഒരു നടനെന്ന നിലയില്‍ എനിക്ക് ഉണ്ടായിട്ടുണ്ട്.

Facebook

Related posts