ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്! വൈറലായി ബാബു ആൻ്റണിയുടെ വാക്കുകൾ!

മലയാള സിനിമയില്‍ തൻ്റേതായ ആക്ഷൻ ശൈലി കൊണ്ട് തിളങ്ങിയ താരമാണ് ബാബു ആന്റണി. 1986 ൽ ഭരതൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വില്ലനായും നായകനായും സഹനടനായുമൊക്കെ താരം മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിലൂടെ സിനിമ രംഗത്ത് തിരികെ എത്തുകയാണ് ബാബു ആന്റണി. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും സിനിമയില്‍ വന്ന സമയത്തെ കുറിച്ചുമൊക്കെ നടന്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

പൂനെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ അത്യാവശ്യം ഫീമെയില്‍ ഫാന്‍ ഫോളോയിങ് ഉണ്ടായിരുന്നു. പോള്‍ വാള്‍ട്ടൊക്കെ ചാടുമ്പോള്‍ മുടി ഇങ്ങനെ പാറുന്നതും ബോളുമായിട്ട് ഓടുന്നതൊക്കെ കണ്ട് അന്നേ ആരാധകരുണ്ടായിരുന്നു. സിനിമയിലേക്കെത്തിയപ്പോള്‍ വില്ലനായി, അന്നും ഒരുപാട് പ്രേമലേഖനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. ഞാന്‍ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്. കൂമ്പാരമായിട്ട് കത്തുകള്‍ വന്നിട്ടുണ്ട്, അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു, താരം പറയുന്നു.

എന്റെ ഏറ്റവും വലിയ വിജയം ഞാന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണ്. സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നുണ്ടെങ്കില്‍ കോമഡി ചെയ്യാന്‍ തയ്യാറാണ്, കോമഡിക്കായി ഒരു റോള്‍ ചെയ്യുക, അല്ലെങ്കില്‍ എന്റെ റേഞ്ച് തെളിയിക്കാന്‍ വേണ്ടി കോമഡി ചെയ്യുക, ഈ പരിപാടി എനിക്കിഷ്ടമല്ല. ബാബു ആന്റണി പറഞ്ഞു.

Related posts