കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നത് പോലും സ്‌റ്റൈലിനാണെന്ന് വിചാരിക്കും നിങ്ങള്‍. അതിന്റെ പിറകിലും ഒരു കഷ്ടപ്പാടുണ്ട് !

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്.
നടന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞന്നുള്ള പ്രചാരണങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് പിരിയുന്നില്ലെന്ന് വ്യക്തമാക്കി ബാല തന്നെ രംഗത്തെത്തി. നിരന്തരം പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുന്നതിനാല്‍ നടന്‍ അഭിമുഖത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നതായും വാര്‍ത്തകളുണ്ട്. ഇപ്പോള്‍ ബാലയുടെ മറ്റ് ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. എന്നാല്‍ ഇതിലും വലിയ വ്യക്തതയില്ല.

ഒരു സമയത്ത് സിനിമ വേണ്ടെന്ന് വെച്ചു. ആ പ്രായത്തില്‍ ചില ഷോക്കുകള്‍ വരുമ്പോള്‍ ഞാന്‍ പലരോടും പറഞ്ഞ് നോക്കി, അയ്യോ ഇങ്ങനെ ഒരു തെറ്റ് സംഭവിക്കുന്നുണ്ടെന്ന്. പക്ഷെ ആര്‍ക്കും വിശ്വസിക്കാന്‍ താല്‍പര്യമില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. അപ്പോള്‍ കുറച്ച് കഴിഞ്ഞപ്പോള്‍ നിര്‍ത്തി. നിങ്ങള്‍ക്ക് വേണ്ടിയാണോ കഷ്ടപ്പെട്ട് അഭിനയിക്കുന്നത്, വേണ്ടെന്ന് വെച്ചു. അതില്‍ നിന്ന് കടന്ന് വന്നതെല്ലാം ദൈവത്തിന്റെ അനുഗ്രഹം. മലയാളം സിനിമയില്‍ കുറച്ച് നല്ല മനുഷ്യന്‍മാരും ഉണ്ട്. ഒരുപാട് പേരില്ല, ബാല പറഞ്ഞതിങ്ങനെ. ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ എളുപ്പമാണ്. സിനിമാ നടന്‍മാര്‍ക്ക് കാശുണ്ട്, പ്രശസ്തിയുണ്ടെന്ന്. എല്ലാവര്‍ക്കും അവരുടേതായ കഷ്ടപ്പാടുണ്ട്. പെട്ടെന്ന് അഭിപ്രായം പറയരുത്. എനിക്കും കഷ്ടപ്പാടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാവും. അത് ബഹുമാനിക്കുക.

ആളുകളെ സന്തോഷിപ്പിക്കുന്നത് ആത്മാര്‍ത്ഥമായി ചെയ്യുന്നത് കൊണ്ട് അതില്‍ കണക്കില്ല. നിങ്ങള്‍ സന്തോഷമായിരുന്നാല്‍ ഞാനും സന്തോഷമായിരിക്കും. എനിക്കും ആയിരത്തെട്ട് കഷ്ടപ്പാടുകള്‍ ഉണ്ട്. ഇപ്പോള്‍ ഈ കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നത് പോലും സ്‌റ്റൈലിനാണെന്ന് വിചാരിക്കും നിങ്ങള്‍. അതിന്റെ പിറകിലും ഒരു കഷ്ടപ്പാടുണ്ട്. കരിയറില്‍ റീ സ്റ്റാര്‍ട്ട് എന്നത് എനിക്കില്ല. ചിലപ്പോള്‍ മലയാളത്തില്‍ അല്ലെങ്കില്‍ തമിഴിലും തെലുങ്കിലും അഭിനയിക്കും. പക്ഷെ ബാലയ്ക്ക് സിനിമ വേണ്ടെന്ന് വെച്ചാല്‍ സിനിമ വേണ്ട. വേണമെന്ന് വെച്ചാല്‍ വേണം. ഹിറ്റ്‌ലിസ്റ്റ് സിനിമ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആറു മാസം സമരം ആയിരുന്നു. മൂന്ന് മാസം ഡിസ്ട്രിബ്യൂട്ടര്‍ സമരം, മൂന്ന് മാസം നിര്‍മാതാക്കളുടെ സമരവും. നഷ്ടമെന്ന് പറയാന്‍ പറ്റില്ല. എന്റെ സമയം പോയി. എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. വിജയ് സാറെ വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഒപ്പം മോഹന്‍ലാലും വേണമെന്ന് ആഗ്രഹമുണ്ട്. സിനിമകളില്‍ നിന്ന് ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നത് കൊണ്ടാണ് സിനിമകള്‍ ലഭിക്കുന്നത്. അത് വേണ്ടെന്ന് വെച്ചാല്‍ എനിക്ക് കഥാപാത്രം കിട്ടില്ലെന്നും ബാല പറഞ്ഞു.

Related posts