മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. ബിഗ് ബി പുതിയമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറി. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രശസ്ത ഗായിക അമൃത സുരേഷിനെയാണ് താരം ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. ഇവർക്കിടയിലും എന്തോ പ്രശ്നമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹമോചനത്തിന്റെ വാർത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ബാലയും ഭാര്യയും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരുന്നു. നിരന്തരം ബാലയെ ചുറ്റി വിവാദങ്ങളാണ്.
ഇപ്പോളിതാ തന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ബാല, വാക്കുകളിങ്ങനെ, പ്രശസ്തിക്ക് വേണ്ടി ആണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നവരോട് പോയി പണി നോക്കാൻ പറയും. സംഭവത്തിന്റെ വിഷ്വൽസ് കണ്ടില്ലേ. പൊലീസ് വന്നില്ലേ. നിങ്ങളാണോ എനിക്ക് പ്രശസ്തി തരുന്നത്. പ്രശസ്തി കൂടുമ്പോൾ പ്രശ്നങ്ങളും കൂടും. ഭാര്യയെ ഇനിയും ആക്രമിക്കാൻ സാധ്യത ഉണ്ട്. നീ ആണാണെങ്കിൽ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നതൊന്നും ആണത്തമല്ല. വരുമ്പോൾ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. പത്ത് പേരെയും ഞാൻ ഒറ്റയ്ക്ക് അടിക്കും. എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഐ വിൽ ഹണ്ട് യു ഡൗൺ, എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവൾക്ക് ട്രോമയായി. രണ്ട് ദിവസം ആശുപത്രിയിൽ പോയില്ല. അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആണ്. എത്ര രോഗികൾ അവളെ കാത്തിരിക്കുന്നുണ്ടാവും. അവർക്കെല്ലാവർക്കും ബുദ്ധിമുട്ടായി. എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത്
കുറേ കള്ളൻമാർ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാൻ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാൽ മോശം ആവില്ലേ. വളരെ മോശമാണ്. ഗൃഹനാഥൻ ഇല്ലാത്ത സമയം വീട്ടിൽ ഒരു സ്ത്രീയെ ആക്രമിക്കാൻ കത്തിയുമായി വന്നവനൊക്കെ ആണാണോ’ആരാണെന്ന് പൊലീസ് കണ്ട് പിടിക്കട്ടെ. ലഹരികൾ ഓരോ മനുഷ്യനിലും ഓരോ തരത്തിലാണ് പ്രവർത്തിക്കുക. ഇപ്പോഴും ഞാൻ പ്രേക്ഷകരോട് കൈ കൂപ്പി പറയുന്നു ഡ്രഗ്സ് ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ ഭാവി മാത്രമല്ല കുടുംബത്തിന്റെ അഭിമാനവും കളയും. എനിക്ക് ഇങ്ങനെ ഒരു ഗതികേട് ആണെങ്കിൽ നാളെ നിങ്ങളുടെ സ്ഥിതി എന്താണെന്നും ബാല ചോദിച്ചു. ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാൻ തന്നെ പേടിയാണെന്നും ഇവിടെ നിന്ന് പോവാമെന്നാണ് പറയുന്നതെന്നും ബാല നേരത്തെ വ്യക്തമാക്കിയിരുന്നു.