മലയാളികൾക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. മാടമ്പി പ്രമാണി കോടതി സമക്ഷം ബാലൻ വക്കീൽ ആറാട്ട് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി പുറത്ത് വന്ന ക്രിസ്റ്റഫർ ആണ് ഉണ്ണികൃഷ്ണന്റെ ഒടുവിൽ പുറത്ത് വന്ന ചിത്രം. ജലമർമരം എന്ന ചിത്രത്തിലൂടെ എഴുത്തുകാരൻ എന്ന നിലയിലായിരുന്നു അദ്ദേഹം മലയാള സിനിമയിൽ എത്തിയത്. ടൈഗർ സ്മാർട്ട് സിറ്റി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ രചന നിർവഹിച്ചത് ബി ഉണ്ണികൃഷ്ണൻ ആയിരുന്നു. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് നിരവധി വിമർശനങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. എന്നാൽ ചിത്രം സാമ്പത്തികമായി നേട്ടമായിരുന്നു.
ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ. കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈൻ എന്നും ഇനി സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
ഞാൻ ഇനി ഒരു സിനിമ സംവിധാനം ചെയ്താൽ എന്തെങ്കിലും വഴിയുണ്ടെങ്കിൽ കാസ്റ്റിംഗിൽ പരിഗണിക്കുന്ന ആദ്യത്തെ പേര് ഷൈൻ ടോം ചാക്കോയുടേതാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയിൽ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈൻ ടോം ചാക്കോ എന്നാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്.