ചില താരങ്ങളുടെ അങ്ങനെയുള്ള ആവശ്യങ്ങൾ സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ! ബി ഉണ്ണികൃഷ്ണൻ പറയുന്നു!

മലയാളികൾക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. മാടമ്പി പ്രമാണി കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. മാടമ്പി വില്ലൻ മിസ്റ്റർ ഫ്രോഡ്‌ എന്നീ ചിത്രങ്ങളും ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ മലയാള സിനിമയിൽ ചില നടീനടൻമാർ പറയും പോലെ സിനിമ ഉണ്ടാക്കേണ്ട അവസ്ഥാനുള്ളതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണൻ പറയുന്നു. മലയാള സിനിമ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്നു. ചില അഭിനേതാക്കൾ പ്രശ്നം സൃഷ്‌ടിക്കുകയാണ്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുക യായിരുന്നു ബി. ഉണ്ണികൃഷ്ണൻ. മലയാള സിനിമയിലെ ചില നടീനടൻമാർ പ്രശ്നമുണ്ടാക്കുന്നു. പല സിനിമകൾക്കും ഒരേ ഡേറ്റ് കൊടുക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാൽ എഡിറ്റ്‌ ചെയ്ത് ഉടൻ കാണണം എന്ന് ചിലർ ആവശ്യപ്പെടുന്നു. ചില നടൻമാർ അവർ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാൻ നിർദേശിക്കുകയാണ്. ഇത്‌ സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു -ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു .


അഭിപ്രായം ആർക്കും പറയാം, എന്നാൽ സിനിമയെ പ്രതിസന്ധിയിലാക്കുന്ന നടപടി ശരിയല്ല. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കൊ പ്പവും ഫെഫ്കയുണ്ട്. സിനിമയെ തിയേറ്ററുകളിൽ എത്തിക്കാൻ കെ എസ് എഫ് ഡി സിയുടെ ഭാഗത്തു നിന്നും ശ്രമം വേണം. വിഷയങ്ങളുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ആരൊക്കെയാണ് സഹകരിക്കാത്തത് എന്നത് ഉടൻ വ്യക്തമാക്കും. അവരുമായി ചർച്ച ചെയ്ത് പേര് വെളിപ്പെടുത്തും – ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

Related posts