വിപണി ലക്ഷ്യമാക്കാത്ത പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

മലയാളികൾക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. മാടമ്പി പ്രമാണി കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. മാടമ്പി വില്ലന്‍ മിസ്റ്റര്‍ ഫ്രോഡ്‌ എന്നീ ചിത്രങ്ങളും ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിപണി ലക്ഷ്യമാക്കാത്ത, ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തന്റെ ആദ്യ ചിത്രമായ ജലമര്‍മരം അന്നത്തെ സാഹചര്യത്തില്‍ ആരും ആലോചിക്കാത്തതാണെന്നും അതുപോലൊരു ചിത്രം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യണമെന്ന ബോധ്യം വരുകയാണെങ്കില്‍ അത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നുണ്ട്. ചിലപ്പോള്‍ ചെയ്യുകയും ചെയ്യും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാവണം ആ സിനിമ എന്നെനിക്ക് നിര്‍ബന്ധമുണ്ട്. അതിനു വേണ്ടിയുള്ള ശ്രമം എന്റെ ഉള്ളിലുണ്ട്. ചില ചിന്തകളുണ്ട്. ആദ്യ സിനിമയായ ജലമര്‍മരം പാരിസ്ഥിതിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട സിനിമയാണ്. അത്തരത്തിലൊരു പ്രശ്‌നം ഒരു അഞ്ചുവയസ്സുകാരന്റെ പെഴ്‌സ്‌പെക്ടീവില്‍ അവതരിപ്പിക്കുക എന്നത് അന്ന് ഒരു വലിയ തീരുമാനമായിരുന്നു.

സാധാരണ ഗതിയില്‍ ആരും ആലോചിക്കാത്തതാണ്. അതിന്റേതായ പ്രസക്തി ആ സിനിമക്ക് ഉണ്ടായിരുന്നു. അതു പോലെ ഒരു സിനിമ ആലോചിക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരുമായി ചില ചര്‍ച്ചകളിലേര്‍പ്പെടുന്നുണ്ട്. ധൈര്യമായി രാഷ്ട്രീയം പറയുന്ന സിനിമയാവണം. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്ര ബോള്‍ഡായ സിനിമ പറയാന്‍ അവര്‍ക്ക് ധൈര്യമില്ല എന്നാണ് പറയുന്നത്. അങ്ങനെയല്ല എന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാം. അതിന്റ അനന്തരഫലങ്ങള്‍ എന്താണെന്ന് നോക്കാം,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

 

Related posts