മലയാളികളുടെ സ്വന്തം നഞ്ചിയമ്മ വീണ്ടും വരുന്നു!

സച്ചി എന്ന അതുല്യ പ്രതിഭയെ ഒരിക്കലും മലയാളം മറക്കുകയില്ല. അതിനു തക്കവണ്ണമുള്ള സിനിമകളാണ് അദ്ദേഹം പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രമായ അയ്യപ്പനും കോശിയും വരെ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിപ്പിച്ച ചിത്രങ്ങളാണ്. ഇവയെല്ലാം മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ കലാകാരിയാണ് നഞ്ചിയമ്മ. കലാക്കാത്ത എന്ന ഗാനം മൂളാത്ത മലയാളികൾ ഇല്ലെന്നു തന്നെ പറയാം. നഞ്ചിയമ്മയുടെ ഈ ഗാനം ഭാഷ ഭേദമന്യേ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ഗാനവുമായി എത്തിയിരിക്കുവാണ് നഞ്ചിയമ്മ.

CHECKAN.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിനിർമ്മിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ചെക്കൻ’ എന്ന ചിത്രത്തിലൂടെയാണ് ഗായികയും, അഭിനേതാവുമായി മലയാളികൾക്ക് പ്രിയപ്പെട്ട നഞ്ചിയമ്മ വീണ്ടുമെത്തുന്നത്. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്നീ മേഖലകളിൽ തന്റെ പ്രാവീണ്യം തെളിയിച്ച പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ചെക്കനിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്. കോഴിക്കോട് കൈതപ്രത്തിന്‍റെ വസതിയിൽ വച്ച് നടൻ വിനോദ് കോവൂരും സംവിധായകൻ ഷാഫി എപ്പിക്കാടും ചിത്രത്തിന്‍റെ മറ്റു അണിയറ പ്രവർത്തകരും ചേർന്നാണ് ഈ ചടങ്ങ് നിർവഹിക്കപെട്ടത്. വൺ ടു വൺ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ‘ആത്‌ക്ക് അന്താ പക്കം’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

TEAM.

ഗോത്ര വിഭാഗത്തിൽ ജനിച്ച ഗായകനായൊരു വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രം മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ വയനാടിന്‍റെ ദൃശ്യ ഭംഗിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യമായി കിട്ടിയ സിദ്ധിയും, ഗായികയായ അമ്മൂമ്മ നഞ്ചിയമ്മയിൽ നിന്നും കിട്ടിയിരുന്ന അംഗീകാരവും നായകൻ ചെക്കന് ഏറെ പ്രോത്സാഹനമായിരുന്നെങ്കിലും വർത്തമാന കാലത്തും തുടരുന്ന ജാതിയുടെയും നിറത്തിന്‍റെയും പേരിലുള്ള അവഗണനകളും മാറ്റിനിർത്തലുകളും നേരിടേണ്ടിവരുന്നൊരു ബാലന്‍റെ നിസ്സഹായതയാണ് സംവിധായകൻ ചെക്കനിലൂടെ പറയുന്നത്.

Related posts