കുട്ടി ചെറുക്കനു മുന്നിൽ ഇരട്ട ചങ്കൻ മുട്ടുകുത്തുമോ?

ഫ്രഞ്ച് വിപ്ലവം നാം പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്.എന്നാൽ ഇന്ത്യയിൽ ഒരു ഫ്രഞ്ച് വിപ്ലവമാണ് ഇപ്പോൾ നടക്കുന്നത്. ഫ്രഞ്ച് നിർമ്മാതാക്കളായ റെനോയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ ഒന്നായ ട്രൈബറാണ് വിപ്ലവത്തിന് മുൻപിൽ . എംപിവി സെഗ്മന്റിലേക്ക് റെനോ അടുത്തകാലത്ത് നിരത്തിലെത്തിച്ച ജനപ്രിയ മോഡലാണ് ട്രൈബർ . ഏഴു സീറ്റുള്ള ഈ മോഡലിന് മികച്ച വിൽപ്പനയാണ് . എംപിവിയുടെ മൊത്തം വിൽപ്പനയുടെ 37 ശതമാനവും ഗ്രാമീണ , നഗരേതര വിപണികളിൽ നിന്നാണ് .

Image result for triber
എംപിവി ലോഞ്ച് ചെയ്യുന്ന സമയത്ത് , ഗ്രാമീണ , നഗര വിപണികളിൽ ട്രൈബറിനായി ശക്തമായ ആവശ്യം സൃഷ്ടിക്കാൻ ബ്രാൻഡിന് സാധിച്ചു . ഇപ്പോൾ ഒരു മാസം ഏകദേശം 4,000 മുതൽ 5,000 വരെ യൂണിറ്റുകൾ വിൽക്കുന്നുണ്ട് . മുൻപ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായ റെനോ ക്വിഡിന്റെ വിൽപ്പനയ്ക്ക് തുല്യമാണ് ട്രൈബറിന്റേത് എന്നു കമ്പിനി പറയുന്നു .

Image result for triber

അടുത്തിടെ എഎംടി പതിപ്പിനെ അവതരിപ്പിച്ച് കമ്പനി ലൈനപ്പ് വിപുലീകരിച്ചിരുന്നു . ആർ.എക്സ്.ഇ , ആർ.എക്‌സ്.എൽ , ആർ.എക്‌സ്.ടി , ആർ.എക്‌സ് .സെഡ്, എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയിൽ എത്തുന്നത് . നാല് മീറ്റർ താഴെ വലുപ്പത്തിൽ ഏഴ് പേർക്ക് വരെ ട്രൈബറിൽ യാത്ര ചെയ്യാനാകും പ്രധാന സവിശേഷത . മോഡേൺ അൾട്രാ മോഡുലർ രൂപമാണ് ട്രൈബറിനുള്ളത് . എംപിവി ശ്രേണിയിൽ മാരുതി സുസുക്കി എർട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം . ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മൾട്ടി പർപ്പസ് വാഹനമാണിത് .

Related posts