ഒന്നാം വിവാഹവാര്ഷിക ദിനത്തിൽ അമ്മയാവാൻ പോവുന്ന സന്തോഷം പങ്കിട്ട് ആതിര മാധവ്

BY AISWARYA

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബ വിളക്ക്. കുടുംബം വിളക്കിലെ അനന്യ ആയിട്ടെത്തിയ താരമാണ് ആതിര മാധവ്. ഇപ്പോഴിതാ പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

കഴിഞ്ഞ ദിവസമായിരുന്നു ആതിരയുടെ വിവാഹ വാർഷികം. ആഘോഷങ്ങൾ ഒരു റെസ്റ്റോറന്റിൽ വെച്ചായിരുന്നു നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോ ആണ് ഇപ്പോൾ താരം പുറത്തുവിട്ടിരിക്കുന്നത്. അതോടപ്പം അമ്മയാവാൻ പോവുന്നതിന്റെ വിശേഷങ്ങളും തന്റെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

ഒരുപാട് പേര്‍ ചോദിച്ച്‌ കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ തരാന്‍ പോവുന്നത്. നവംബര്‍ ഒന്‍പതിന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണെന്ന് ഓര്‍ത്ത് വെച്ച ഒരുപാട് ആളുകള്‍ ഉണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ നിറയെ മെസേജുകള്‍ വന്നു. എല്ലാവരോടും സ്‌നേഹം പങ്കുവെക്കുകയാണ് ആതിര. ഒപ്പം നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഈ നല്ല ദിവസത്തില്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്.

 

ഞങ്ങള്‍ മാതാപിതാക്കള്‍ ആവാന്‍ പോവുകയാണ്. അഞ്ച് മാസത്തിന്റെ അടുത്ത് ആയി. ഇപ്പോള്‍ കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി. ഇത്രയും നാള്‍ ഒളിപ്പിച്ച്‌ നടക്കുകയായിരുന്നു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് മുന്നോട്ട് പോയത്. ഷൂട്ടിങ്ങിനൊക്കെ പോകുമ്ബോള്‍ അനുഭവിക്കാറുണ്ട്. നല്ല വൊമിറ്റിങ് ഉള്ളത് കൊണ്ട് ട്രിപ്പ്-ഹോസ്പിറ്റല്‍ മാത്രമായി നടക്കുകയായിരുന്നു. അതേ സമയം എന്റെ ശബ്ദത്തിന് എന്താണ് കുഴപ്പമെന്ന് പലരും ചോദിച്ചു. അത് വാള് വെച്ച്‌ വാള് വെച്ച്‌ പോയതാണ്. എനിക്ക് ചേച്ചിമാരാണ് ഉള്ളത്. അവരുടെ പ്രൊഗ്നന്‍സി ഒക്കെ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ബുദ്ധിമുട്ടുകള്‍ വരുമെന്ന് സ്വന്തം അനുഭവം വന്നപ്പോഴാണ് മനസിലായത്.

Related posts