ആറ് ആഴ്ചത്തെ ബെഡ് റെസ്റ്റ് വേണം. ചെസ്റ്റ് ഇൻഫക്ഷനൊക്കെ മാറി! ആതിരയുടെ വാക്കുകൾ കേട്ടോ!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. തന്റെ യൂട്യൂബ് ചാനലില്‍ നടി നിരന്തരം വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. ഒരു വയസുകാരനായ മകന് പനി ബാധിച്ച് ശാരീരികാവസ്ഥ മോശമായതിനെ കുറിച്ചും ഐസിയുവിൽ കിടന്നതിനെ കുറിച്ചുമെല്ലാം വീഡിയോയിലൂടെ ആതിര വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങൾ ആതിര പങ്കിട്ടപ്പോൾ മുതൽ നിരവധി പേർ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയും മറ്റും ചെയ്തിരുന്നു. ഇപ്പോഴിതാ മകന്റെ ആരോ​ഗ്യം വളരെ അധികം മെച്ചപ്പെട്ടുവെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് ആതിര. പുതിയ വീഡിയോയിലാണ് മകന്റെ പുതിയ വിവരങ്ങൾ ആതിര പങ്കിട്ടത്. അപ്പുവിന്റെ അസുഖത്തെ കുറിച്ചുള്ള വീഡിയോ ഇട്ടശേഷം ഒരുപാട് പേരുടെ പ്രാർത്ഥന അവന് കിട്ടി.

ആ പ്രാർഥനകൾ കൊണ്ട് തന്നെ അവൻ സുഖം പ്രാപിച്ചു. അവന് ഇനി ഒരു ആറ് ആഴ്ചത്തെ ബെഡ് റെസ്റ്റ് വേണം. ചെസ്റ്റ് ഇൻഫക്ഷനൊക്കെ മാറി. പൊടിയൊന്നും അടിക്കാതെ അവനെ ഒരുപാട് കെയർ ചെയ്യണം. ഒരുപാട് പേരുടെ പ്രാർത്ഥന എനിക്കും കുഞ്ഞിനും കിട്ടി. ഞാനും ലോകത്തുള്ള എല്ലാവ​ർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നുമാണ്’, മകന്റെ പുതിയ വിവരങ്ങൾ പങ്കിട്ട് ആതിര പറഞ്ഞത്.

Related posts