തന്റെ ആദ്യത്തെ കണ്മണിക്ക് ആതിര മാധവ് നൽകിയ പേര് കണ്ടോ!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയില്‍ നിന്നും നടി പിന്മാറുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരത്തിന് കുഞ്ഞു പിറന്നത്. കുഞ്ഞ് പിറന്ന വിവരം അമൃത നായര്‍ ആണ്
ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആതിര. റേ രാജീവ് ഞങ്ങളുടെ അപ്പുക്കുട്ടന്‍ എന്നായിരുന്നു ആതിര മോന്റെ പേരിനെക്കുറിച്ച് പറഞ്ഞത്. ഉടനെയൊന്നും ഇനി സീരിയലിലേക്ക് പോവാന്‍ പറ്റില്ലല്ലോ. കുഞ്ഞ് വലുതായിക്കഴിഞ്ഞതിന് ശേഷമായി താന്‍ തിരികെ എത്തുമെന്നും ആതിര പറഞ്ഞിരുന്നു. സുഹൃത്തായ ഡയാന ഹമീദും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനിടയില്‍ ഇടയ്ക്കൊക്കെ മോന്‍ ബഹളം വെച്ചിരുന്നുവെന്നും ആതിര പറയുന്നുണ്ടായിരുന്നു. റേ എന്നെഴുതിയ ലോക്കറ്റുള്ള മാലയായിരുന്നു കുഞ്ഞിനെ അണിയിച്ചിരുന്നത്.

Related posts