ആതിര മാധവിന് ആൺകുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് അമൃത!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയില്‍ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ നടി നിരന്തരം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആതിരയ്ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. നടിയുടെ ഹൃത്തും സഹതാരവുമായ അമൃത നായരാണ് ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലായാണ് അമൃത സന്തോഷവാര്‍ത്ത അറിഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ആതിരയുടെ പുതിയ സന്തോഷത്തെ കുറിച്ച് അമൃത പ്രേക്ഷകരോട് പങ്കുവെച്ചത്. ‘ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളൂ… എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. ആണ്‍കുഞ്ഞാണ്. അവളെ ആദ്യമായി കാണാന്‍ പോയപ്പോഴും പിന്നീട് കാണുമ്പോഴുമെല്ലാം ആണ്‍കുഞ്ഞായിരിക്കുമെന്നാണ് ഞാന്‍ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാന്‍ തമാശ പറയാറുണ്ടായിരുന്നു. അപ്പോള്‍ എന്റെയടുത്ത് പലരും പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്.

ദൈവം തരുന്ന കുഞ്ഞല്ലേ അങ്ങനെയൊന്നും പറയരുതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വീകരിക്കില്ലേ പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ തമാശയ്ക്ക് പറഞ്ഞതാണ്. എനിക്ക് എത്രയും പെട്ടെന്ന് മരുമകനെ കാണാന്‍ പോകണം. ഞാന്‍ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോള്‍ ഗുരുവായൂരിലേക്ക് വന്നതാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാന്‍. എന്തായാലും ഒത്തിരി സന്തോഷമായി’ അമൃത നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

Related posts