നിറവയറുമായി നൃത്തം ചെയ്യുന്ന പാർവതിക്കൊപ്പമുള്ള വീഡിയോയുമായി ആതിര മാധവ്!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയില്‍ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ നടി നിരന്തരം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.

അടുത്തിടെ താരത്തിന്റെ വളകാപ്പ് ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. താന്‍ ഗര്‍ഭിണിയായത് മുതലുള്ള കാര്യങ്ങള്‍ ആതിര പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അടുത്ത സുഹൃത്തായ പാര്‍വതി സോമനാഥിനൊപ്പം ചുവടുവയ്ക്കുന്നതിന്റെ വീഡിയോയുമായിട്ടാണ് ആതിര എത്തിയത്. ബേബീസ് ലോഡിങ്ങ്, 37 ആഴ്ചയെത്തിയ ഗര്‍ഭിണി 35 ആഴ്ചയിലുള്ള ഗര്‍ഭിണിയെ കണ്ടപ്പോള്‍ എന്ന ക്യാപ്ഷനോടെയായാണ് ആതിര വീഡിയോ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

 

ലവ്ഡ് ഇറ്റ് എന്ന പറഞ്ഞ് പാര്‍വതി ആര്‍ കൃഷ്ണയായിരുന്നു ആദ്യം കമന്റ് ചെയ്തത്. എനിക്കും വരണം, വാടാ അച്ചൂട്ട ബാഗ് പാക്ക് ചെയ്യടയെന്നും പാര്‍വതി കുറിച്ചിരുന്നു. ബ്യൂട്ടിഫുള്‍ മമ്മീസ് എന്നായിരുന്നു പാര്‍വതി വിജയിയുടെ കമന്റ്. കുടുംബവിളക്കിലെ സഹതാരമായിരുന്ന അമൃതയും ആതിരയക്ക് സ്നേഹം അറിയിച്ചിരുന്നു. അടുത്ത സുഹൃത്തായ അമൃത ഇടയ്ക്ക് ആതിരയെ കാണാനെത്താറുണ്ട്. ശാരീരികമായ അസ്വസ്ഥതകള്‍ കൂടിയതോടെയാണ് ആതിര കുടുംബവിളക്കില്‍ നിന്നും മാറിയത്.

Related posts