വളക്കാപ്പ് ചിത്രങ്ങൾ പങ്കുവച്ച് ആതിര മാധവ്! വൈറലായി ചിത്രങ്ങൾ!

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയില്‍ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ നടി നിരന്തരം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.

വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് താരം പങ്കിട്ടത്. അമ്മയാവാനായി കാത്തിരിക്കുന്നതിനിടയിലെ ഈ വനിതദിനം തനിക്കേറെ പ്രിയപ്പെട്ടതാണ്. സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കുന്നതിനും കുടുംബം പരിപാലിക്കുന്നതിനുമിടയിൽ ഒത്തിരി തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. എപ്പോഴും എല്ലാവരും ശക്തരായിരിക്കട്ടെ, നക്ഷത്രങ്ങളെപ്പോലെ തിളങ്ങട്ടെ. എല്ലാവർക്കും വനിതാദിന ആശംസകൾ എന്നുമായിരുന്നു ആതിര കുറിച്ചത്.

മഞ്ഞയും നീലയും കലർന്ന പട്ടുസാരിയും ടെംപിൾ ഗോൾഡ് ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ച് അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് ആതിര പോസ്റ്റ് ചെയ്തത്. നിറവയറിൽ കൈവെച്ചും ആതിര ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. പാർവതി കൃഷ്ണ, അമൃത നായർ, മൃദുല വിജയ്, പാർവതി വിജയ് തുടങ്ങി നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായെത്തിയത്. ബ്യൂട്ടിഫുൾ മം എന്ന് മൃദുല കമന്റ് ചെയ്തപ്പോൾ അനദർ ബ്യൂട്ടിഫുൾ മം റ്റു ബി മൃദുലക്കുട്ടിയെന്നായിരുന്നു ആതിരയുടെ മറുപടി.

Related posts