മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ തുടരുന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയിലെ താരങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായ സുമിത്രയായി എത്തുന്നത്. പരമ്പരയില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആതിര മാധവ് ആണ്. അനന്യ എന്ന കഥാപത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ കഴിഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു ചോദ്യോത്തര സെക്ഷന്‍ താരം നടത്തിയിരുന്നു.
അതിനിടയില്‍ ഒരാൾ താരത്തിനോട് ചോദിച്ച ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. ആതിര വിര്‍ജിന്‍ ആണോ എന്നാണ് ചോദ്യം. ഇതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് അങ്ങനെ അറിയണമെങ്കില്‍ തന്റെ വീട്ടില്‍ ഉള്ളവരോട് ചോദിക്കുക എന്നാണ് താരം നല്‍കിയ മറുപടി. കൂടതെ ഇങ്ങനെ ഉള്ളവരോട് ഞാന്‍ വേറെ എന്താ പറയേണ്ടത് എന്ന് നിങ്ങള്‍ പറയുക എന്നും താരം അവസാനം കൂട്ടിച്ചേര്‍ത്തു. ഒപ്പം നിങ്ങളിത് കണ്ടോ എന്ന് ചോദിച്ച് ഭര്‍ത്താവിനെയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
സീരിയലിലേക്ക് വരാനുള്ള ഇന്‍സ്പിരേഷന്‍ എന്താണെന്ന് ഒരാള്‍ ചോദിച്ചിരുന്നു. ‘ ശരിക്കും പറഞ്ഞാല്‍ ഇത് ഇന്‍സ്പിരേഷന്‍ അല്ല. അതേ കുറിച്ച് എനിക്കും അറിയില്ല. അവതാരക ആവാനുള്ള എന്റെ പാഷന്‍ എന്നെ കൊണ്ട് വന്ന് എത്തിച്ചതാണ് ഇവിടെ. എന്നെ ഇവിടം വരെ എത്തിക്കാന്‍ സഹായിച്ച ഏക വ്യക്തി അത് നടി ധന്യ ഹമീദ് ആണെന്നും ആതിര വ്യക്തമാക്കുന്നു.