മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയിൽ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ നടി നിരന്തരം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.
രണ്ട് മാസം മുമ്പാണ് നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്ന വിവരം അമൃത നായർ ആണ് ആരാധകരെ അറിയിച്ചത്. റേ രാജീവ് എന്നാണ് താരം മകന് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ആതിര. സുബി സുരേഷിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് നടി മനസ് തുറന്നത്.
ഒരു പാട്ട് പാടാനാണ് സുബി ആതിരയോട് ആവശ്യപ്പെട്ടത്. താനങ്ങനെ പാടുന്ന ആളല്ലെന്ന് പറഞ്ഞ ആതിര കുഞ്ഞിന് പോലും പാടി കൊടുക്കാറില്ലെന്നും പറഞ്ഞു. ഭർത്താവും പാട്ടു പാടില്ല. അപ്പോൾ കൊച്ചിന് പാട്ട് കേൾക്കാൻ തോന്നുമ്പോൾ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് യൂട്യൂബ് വെച്ച് കൊടുക്കുമെന്നായിരുന്നു നടിയുടെ മറുപടി. വീട്ടുകാരുടെ സമ്മതത്തോടെയാണ് തന്റെ വിവാഹം കഴിഞ്ഞത്. എന്താണ് അഭിനയിക്കാൻ വരാത്തത് എന്ന ചോദ്യം പ്രേക്ഷകർ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് താൻ ഗർഭിണിയാണെന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നു. അതുകൊണ്ട് കുഴപ്പമില്ലെന്നാണ് ആതിര പറഞ്ഞത്.