മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയില്‍ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലില്‍ നടി നിരന്തരം വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ നിറ വയറുമായി നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് നടി. ഈ ഡാൻസ് കണ്ട് തന്നെ ആരും തെറി വിളിക്കേണ്ട, ഇതിന് ഉത്തരവാതി തന്റെ ഭർത്താവ് ആണ് എന്ന് പറഞ്ഞു കൊണ്ടാണ് ആതിര വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. മിത്തി മിത്തി എന്ന റീലിന് ആണ് ആതിര ചുവട് വച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് വിജയ് ഫാൻസിനോട്, തന്നെ തെറി വിളിക്കേണ്ടതില്ല ഭർത്താവ് കാരണമാണ് ഈ പാട്ടിന് തന്നെ ചുവട് വച്ചത് എന്ന് ആതിര പറയുന്നു.
ഈ പാട്ട് കേൾക്കുമ്പോൾ ഭ്രാന്ത് പിടിയ്ക്കുന്ന എന്റെ ഭർത്താവ് ആണ് ഇത് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. രാജീവ്, ഇതിന്റെ എല്ലാ ഉത്തരവാദിത്വവും നിങ്ങൾക്ക് ആണ്. വാൽകഷ്ണം: വിജയ് ഫാൻസ് എന്നെ തെറിവിളിക്കേണ്ട- എന്നാണ് വീഡിയോയ്‌ക്കൊപ്പം ആതിര കുറിച്ചിരിയ്ക്കുന്നത്.
View this post on Instagram