ആതിര മാധവ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആതിരയും ഭര്‍ത്താവ് രാജീവും. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ആതിര പങ്കുവെച്ചത്. കുടുംബവിളക്ക് പരമ്പരയില്‍ നിന്നും ഇതിന് പിന്നാലെ നടി പിന്മാറുകയും ചെയ്തു. നടി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട് . ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ ആതിര പറഞ്ഞ പ്രണയ കഥയാണ് ശ്രദ്ധ നേടുന്നത്. ആതിരയുടെ വാക്കുകൾ.
കഥ നടക്കുന്നത് 2015 അവസാനമാണ്. മാജിക്കിനോട് വളരെ അധികം താത്പര്യമുള്ള രാജീവ് തന്റേതായ രീതിയിൽ ചെറിയ പരിശീലനങ്ങൾ എല്ലാം നടത്തി ആതിരയ്ക്ക് കാണിച്ചു കൊടുത്തു. ആ മാജിക്കിൽ ആതിര വീണു. പോരാത്തതിന് ഞാൻ നന്നായി പടം വരക്കും എന്ന പറച്ചിലും. എന്നാൽ പ്രണയം തുടങ്ങി കുറച്ച് മുന്നോട്ട് പോയപ്പോഴാണ് ക്രയോൺസ് കൊണ്ട് ഒരു പൂവ് പോലും വരക്കാൻ രാജീവിന് അറിയില്ല എന്ന് മനസിലായത്.
പ്രണയം ഓകെയാണ്, ഇതാണ് ജീവിത പങ്കാളി എന്ന് മനസ്സിലാക്കിയപ്പോൾ അമ്മയോട് സംസാരിക്കാൻ ആതിര രാജീവിനോട് പറഞ്ഞു. ആ ദിവസം തനിയ്ക്ക് ഇപ്പോഴും ഓർമയുണ്ട് എന്ന് രാജീവ് പറയുന്നു. കള്ളം പറഞ്ഞ് അമ്മയെയും കൂട്ടി ആതിര വീട്ടിൽ നിന്ന് ഇറങ്ങി. അവിടെ രാജീവും വന്നു. വന്നതും രാജീവ് നേരിട്ട് കാര്യം അവതരിപ്പിച്ചു. അമ്മ അച്ഛനോട് പറഞ്ഞു. പിന്നെ അത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ ലൈനിലാണ് പോയത്. രണ്ട് വീട്ടുകാർക്കും യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. 2020 ൽ വിവാഹം കഴിഞ്ഞു.