മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും മുൻപിൽ ആണ്. പരമ്പരയിൽ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത് ആതിര ആയിരുന്നു. അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയില്‍ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലില്‍ നടി നിരന്തരം വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോളിതാ ഏറ്റവും പുതിയതായി ഡേ ഇന്‍ മൈ ലൈഫ് വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. വാക്കുകൾ, വീട്ടില്‍ അമ്മയൊന്നും ഇല്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞാല്‍ എന്താവും അവസ്ഥ എന്ന് തിരിച്ചറിയാനുള്ള പരിശ്രമത്തിലായിരുന്നു താനും ഭര്‍ത്താവും കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ശ്രമിച്ചിരുന്നത്.
രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയത് കൊണ്ട് ബ്രേക്ക് ഫാസ്റ്റും ലേശം വൈകി. പിന്നെ വിശപ്പ് കൊണ്ടുള്ള തത്രപ്പാടായിരുന്നു. ഭക്ഷണം കഴിച്ച് അല്‍പം വിശ്രമിച്ചു. അതിന് ശേഷം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിലേക്ക് കടന്നു. നല്ലൊരു അഭിനേത്രി എന്നതിനൊപ്പം താന്‍ നല്ലൊരു പാചകക്കാരി കൂടിയാണെന്ന് തെളിയിക്കാനും പുതിയ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയിലൂടെ ആതിരയ്ക്ക് സാധിച്ചിരുന്നു.