അടിപൊളിയായിരിക്കണം, അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത്! ഏഴാം മാസത്തിലെ ചടങ്ങ് ആഘോഷമാക്കി ആതിര മാധവ്!

ആതിര മാധവ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആതിരയും ഭര്‍ത്താവ് രാജീവും. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ആതിര പങ്കുവെച്ചത്. കുടുംബവിളക്ക് പരമ്പരയില്‍ നിന്നും ഇതിന് പിന്നാലെ നടി പിന്മാറുകയും ചെയ്തു. നടി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട് .

ഇപ്പോളിതാ ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. രാവിലെ 10.30 മുതലാണ് 7ാം മാസത്തിലെ ചടങ്ങ് തുടങ്ങുന്നത്. എല്ലാരും അതിന്റെ തിരക്കിലാണ്. കല്യാണത്തിന്റെ സെറ്റും മുണ്ടുമായിരുന്നു ആതിര ധരിച്ചത്. അടിപൊളിയായിരിക്കണം, അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു കുഞ്ഞിനോട് രാജീവ് പറഞ്ഞത്.

ഏഴുകൂട്ടം പലഹാരങ്ങൾ ഗർഭിണിക്ക് നൽകുന്നതായിരുന്നു ചടങ്ങ്. പെൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവ് ഗസ് ചെയ്തത്. ആൺകുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവിന്റെ ആന്റി പറഞ്ഞത്. ഏതായാലും അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമ്മയുടെ സൈഡിലുള്ളവരെല്ലാം ആൺകുഞ്ഞെന്നാണ് പറയുന്നത്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആതിരയും കുടുംബവും പോയത്. ആതിര പോവുകയാണെന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് സങ്കടമായിരുന്നു. വീട്ടിലെത്തിയതിന് ശേഷമുള്ള സ്വീകരണവും വീഡിയോയിൽ കാണിച്ചിരുന്നു.

Related posts